സംവിധായകനും നയൻതാരയുടെ കാമുകനുമായ വിഘ്നേശ് ശിവന്‍റെ പിറന്നാൾ ആയിരുന്നു ഇന്നലെ. കൂട്ടുകാരന്‍റെ പിറന്നാള്‍ ആഘോഷത്തിന് ജോലി തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി നയന്‍താര എത്തി. നാല് വർഷത്തോളമായി നയൻതാരയും വിഘ്നേഷ് ശിവനും പ്രണയത്തിലാണ്.
വിഘ്നേഷിന്‍റെ പിറന്നാൾ ആഘോഷിച്ച് നയൻതാര - നയൻതാര
നാല് വർഷത്തോളമായി നയൻതാരയും വിഘ്നേശ് ശിവനും പ്രണയത്തിലാണ്.
നയൻതാര
അടുത്ത സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താരത്തിന്‍റെ പിറന്നാൾ ആഘോഷം. അരവിന്ദ് സ്വാമി, അറ്റ്ലി, സംഗീത സംവിധായകൻ അനിരുദ്ധ്, കല്യാണി പ്രിയദർശൻ എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു.
നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമായ ‘നേട്രികൺ’ വിഘ്നേഷ് ശിവൻ ആണ് നിർമിക്കുന്നത്. വിഘ്നേഷിന്‍റെ പ്രൊഡക്ഷൻ കമ്പനിയായ റൗഡി പിക്‌ചേഴ്സ് ആദ്യമായി നിർമിക്കുന്ന ചിത്രമാണിത്. മിലിന്ദ് റാവുവാണ് ചിത്രത്തിന്‍റെ സംവിധായകൻ.
Last Updated : Sep 19, 2019, 10:19 AM IST