തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്‌റ്റാര്‍ (Lady Superstar Nayanthara) നയന്‍താരയുടെ 37ാം ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് സമ്മാനങ്ങളും ആശംസകളുമായി എത്തിയത്. ജന്മദിനത്തില്‍ താരത്തിന്‍റെ 'കണക്‌ട്' (Connect) എന്ന ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ (Connect first look) പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
തമിഴിലും ഇംഗ്ലീഷിലുമുള്ള ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററുകളാണ് പുറത്തുവന്നത്. നയന്‍താരയെ നായികയാക്കി അശ്വിന്‍ ശരവണന്‍ (Ashwin Saravanan) തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രമാണ് 'കണക്‌ട്'. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നയന്‍താരയും അശ്വിനും വീണ്ടും ഒന്നിക്കുന്നത്. നേരത്തെ 'മായ' (Maya) എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിച്ചത്.
വിഘ്‌നേഷ് ശിവന്‍റെയും നയന്‍താരയുടെയും (Vignesh Shivan Nayanthara) നിര്‍മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സാണ് (Rowdy Pictures) നിര്‍മാണം. ചിത്രത്തില്‍ നയന്‍താരയെ കൂടാതെ അനുപം ഖേര്‍, (Anupam Kher) സത്യരാജ് (Sathyaraj) എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
Also Read:Nayanthara birthday | ഈ പിറന്നാളും വിഘ്‌നേഷിനൊപ്പം; നയന്‍സിനെ നെഞ്ചോടു ചേര്‍ത്ത് വിഘ്‌നേഷ്
കാമുകന്‍ വിഘ്‌നേഷ് ശിവനും നയന്‍താരക്ക് പിറന്നാള്‍ സമ്മാനവും ആശംസകളുമായി എത്തിയിരുന്നു. നയന്‍താരയുടെ മറ്റൊരു പുതിയ ചിത്രം 'കാത്തുവാക്കുള രണ്ടു കാതല്‍' (Kaathuvaakula Rendu Kaadhal) എന്ന ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ (Kaathuvaakula Rendu Kaadhal first look) വിഘ്‌നേഷ് പുറത്തുവിട്ടിരുന്നു. ഫസ്‌റ്റ് ലുക്കിനൊപ്പം നയന്‍താരക്ക് പിറന്നാള്‍ ആശംസകളും വിഘ്‌നേഷ് നേര്‍ന്നു.
'നയന്‍' എന്നെഴുതിയ വലിയൊരു കേക്കാണ് വിഘ്‌നേഷ് സമ്മാനിച്ചത്. വിഘ്‌നേഷും നയന്‍സും പരസ്‌പരം സ്‌നേഹം പങ്കുവച്ച് നെഞ്ചോടുചേര്‍ത്ത് പിടിച്ച ശേഷമാണ് കേക്ക് മുറിച്ചത്. മഞ്ഞ ടോപ്പും, നീല ജീന്‍സുമണിഞ്ഞ് കേക്ക് മുറിക്കുന്ന നയന്‍താരയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കഴിഞ്ഞ വര്‍ഷവും വിഘ്‌നേഷിനൊപ്പമാണ് നയന്‍താര പിറന്നാള്‍ ആഘോഷിച്ചത്.
രജനിയുടെ നായികയായെത്തിയ 'അണ്ണാത്തെ' (Annaatthe) ആയിരുന്നു ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ നയന്‍താരയുടെ ചിത്രം. 'കാത്തുവാക്കുള രണ്ട് കാതല്‍' ആണ് നയന്‍താരയുടെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. ഡിസംബറില്‍ ചിത്രം തിയേറ്ററിലെത്തും.
അറ്റ്‌ലി (Atlee) സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്‍ (Shah Rukh Khan)ചിത്രം ലയണിന്‍റെ (Lion) ഷൂട്ടിംഗ് തിരക്കുകളിലാണിപ്പോള്‍ താരം. തെലുങ്കില്‍ ഗോഡ്‌ഫാദര്‍, മലയാളത്തില്‍ ഗോള്‍ഡ്, നവാഗത സംവിധായന്‍റെ ഇതുവരെ പേരിടാത്ത തമിഴ് ചിത്രം എന്നിവയാണ് താരത്തിന്‍റെ മറ്റ് ചിത്രങ്ങള്‍.