ചന്ദ്രലേഖ, മേഘം തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് പൂജ ബത്ര. അടുത്തിടെയാണ് നടൻ നവാബ് ഷായുമായി പൂജ വിവാഹിതയായത്. 'കീർത്തിചക്ര' എന്ന ചിത്രത്തില്‍ വില്ലനായി എത്തിയ താരമാണ് നവാബ്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ചിത്രങ്ങള്‍ പുറത്ത് വിട്ടത്.
ഇപ്പോൾ പൂജയുമായുള്ള പ്രണയകഥ തുറന്ന് പറഞ്ഞിരിക്കുകയാണ് നവാബ്. ആദ്യ കാഴ്ചയില്‍ തന്നെ താന്‍ പൂജയുമായി പ്രണയത്തിലായെന്നും വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചുവെന്നും നവാബ് ഷാ പറയുന്നു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ തന്‍റെ പ്രണയകഥ തുറന്ന് പറഞ്ഞത്. 'എനിക്ക് പൂജയെ 20 വര്‍ഷങ്ങളായി അറിയാം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ലോസ് ആഞ്ജലീസിലെ വിമാനത്താവളത്തില്‍ വച്ച് ഞാന്‍ പൂജയെ കണ്ടു. പരിചയം പുതുക്കുകയും ചെയ്തു. ആദ്യകാഴ്ചയില്‍ തന്നെ എനിക്ക് പൂജയോട് പ്രണയം തോന്നി. പരസ്പരം അടുത്തു, ഒരുമിച്ച് സമയം ചെലവഴിക്കാന്‍ തുടങ്ങി.'