ബെംഗളൂരു: ദേശിയ ചലച്ചിത്ര പുരസ്‌കാര ജേതാവും കന്നഡ നടനുമായ സഞ്ചാരി വിജയ് വാഹനാപകടത്തിൽ മരിച്ചു. നടനും സുഹൃത്തും ഒരുമിച്ച് സഞ്ചരിച്ചിരുന്ന ബൈക്ക് ഇലക്‌ട്രിക്ക് പോസ്റ്റിലിടിച്ചായിരുന്നു അപകടം. സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കന്നഡ നടൻ സഞ്ചാരി വിജയ് വാഹനാപകടത്തിൽ മരിച്ചു - Sanchari Vijay Passes away
നടനും സുഹൃത്തും ഒരുമിച്ച് സഞ്ചരിച്ചിരുന്ന ബൈക്ക് ഇലക്‌ട്രിക്ക് പോസ്റ്റിലിടിച്ചായിരുന്നു അപകടം
കന്നഡ നടൻ സഞ്ചാരി വിജയ് വാഹനാപകടത്തിൽ മരിച്ചു
also read: ദശാവതാരത്തിന് 13 വയസ് ;ഓർമകൾ പങ്കുവച്ച് ഉലകനായകൻ
അപകടത്തിൽ സഞ്ചാരി വിജയുടെ തലയ്‌ക്കാണ് ഗുരുതര പരിക്കേറ്റിരുന്നത്. ''നാനു അവനല്ല അവളു'' എന്ന ചിത്രത്തിനാണ് സഞ്ചാരി വിജയ്‌ക്ക് ദേശിയ പുരസ്‌കാരം ലഭിക്കുന്നത്. വിജയുടെ വിയോഗത്തിൽ കിച്ചാ സുധീപടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി.