സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്ന കൂട്ടരാണ്സിനിമാതാരങ്ങൾ. പ്രത്യേകിച്ച് നടിമാർ. ഇവർ ഗ്ലാമറസായി വസ്ത്രം ധരിച്ചാലോ കുറച്ചു നാൾസിനിമ ചെയ്യാതെ ഇരുന്നാലോ ചില സൈബർ മനോരാഗികൾ അശ്ലീല കമൻ്റിടുന്നതും പരിഹസിക്കുന്നതും പുതിയ കാഴ്ചയല്ല. അങ്ങനെയുള്ള ഒരു കമൻ്റിന് നടി നമിത പ്രമോദിൻ്റെപ്രതികരണമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്. തനിക്കെതിരെ മോശമായി കമൻ്റിട്ടവന് മാസ് മറുപടി നല്‍കിയാണ് താരം നേരിട്ടത്.
'ദിലീപ് പോയതോടെ കഷ്ടകാലം തുടങ്ങിയോ?' മാസ് മറുപടി നൽകി നമിത - namith pramod
'ചേട്ടൻ്റെ പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസ്സിലായി ചേട്ടൻ്റെ പ്രശ്നം എന്താണെന്ന്. ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം, വയ്യ അല്ലേ, ഏഹ്'
'ദിലീപ് പോയതോടെ നിൻ്റെകഷ്ടകാലം തുടങ്ങിയോ...ഇപ്പോള്‍ പടം ഒന്നും ഇല്ല അല്ലേ?', എന്നായിരുന്നു പരിഹാസ രൂപേണയുള്ള കമൻ്റ്. കമൻ്റിട്ടവനുള്ള ചുട്ട മറുപടിയുമായി പിന്നാലെ നമിതയും എത്തി. 'ചേട്ടൻ്റെപ്രൊഫൈല്‍ കണ്ടപ്പോള്‍ മനസ്സിലായി ചേട്ടൻ്റെപ്രശ്നം എന്താണെന്ന്. ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം, വയ്യ അല്ലേ, ഏഹ്' ഇതായിരുന്നുനമിതയുടെമറുപടി.
ദിലീപ് നായകനായെത്തുന്ന 'പ്രൊഫസര്‍ ഡിങ്കനി'ലാണ് നമിത ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദിലീപുമൊത്തുള്ള താരത്തിൻ്റെഅഞ്ചാമത്തെ ചിത്രമാണിത്. രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, വിഷ്ണു ഗോവിന്ദ്, റാഫി, ശ്രിന്ദ, കൈലാഷ് എന്നിവരും വേഷമിടുന്നു.