നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ ക്രിസ്തുമതത്തെ വ്രണപ്പെടുത്തുന്നുവെന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് നാദിര്‍ഷ. ജയസൂര്യയെ നായകനാവുന്ന 'ഈശോ', ദിലീപ് നായകനാവുന്ന 'കേശു ഈ വീടിന്‍റെ നാഥൻ' എന്നീ ചിത്രങ്ങള്‍ക്കെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്.
ഈശോ സിനിമയുടെ നോട്ട് ഫ്രെം ദി ബൈബിൾ എന്ന ടാഗ്‌ലൈൻ ജീസസിനെ അവഹേളിക്കുന്ന തരത്തിലാണെന്ന് വിമര്‍ശനം. കേശു ഈ വീടിന്‍റെ നാഥൻ എന്ന പേര് ഈശോ ഈ വീടിന്‍റെ നാഥൻ എന്ന് ക്രിസ്‌ത്യാനികളുടെ വീടുകളിൽ കാണുന്ന ബോർഡിന് സമാനമാണെന്നും ആരോപണമുണ്ടായിരുന്നു. ഇതും മതവിശ്വാസത്തെ അപകീർത്തിപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നു.
More Read: നാദിര്‍ഷയ്‌ക്ക് വേണ്ടി ജയസൂര്യ 'ഈശോ'യാകുന്നു
ഒരു മുസ്‌ലിം ആയ നാദിർഷയ്ക്ക് ക്രിസ്‌ത്യനികളോടും മതത്തോടും എന്തോ വ്യക്തി വൈരാഗ്യം ഉണ്ടെന്നും ആരോപണം ഉന്നയിച്ചിരുന്നു. ഇതുപോലെ മുഹമ്മദ് എന്ന പേരിട്ടു സിനിമ ചെയ്യാൻ നിനക്ക് ധൈര്യം ഉണ്ടോ എന്നും ഈശോയുടെ പോസ്റ്റർ റിലീസ് ചെയ്‌തതിന് പിന്നാലെ ഒരുകൂട്ടർ ചോദിച്ചു.
ചിത്രങ്ങൾക്കെതിരെ ചില ക്രിസ്‌ത്യൻ സംഘടനകളും വൈദികരും സമൂഹമാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചതോടെ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ.
തൽകാലം 'ഈശോ' എന്ന ടൈറ്റിലും, 'കേശു ഈ വീടിന്‍റെ നാഥൻ' എന്ന ടൈറ്റിലും മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് നാദിർഷ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ചിത്രത്തിന് ജീസസുമായി യാതൊരു ബന്ധവുമില്ലെന്നും ക്രിസ്‌ത്യൻ സമുദായത്തിലെ തന്‍റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്‍റെ പേരിൽ മാത്രം നോട്ട് ഫ്രെം ദി ബൈബിൾ എന്ന ടാഗ്‌ലൈൻ മാത്രം മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
നാദിര്‍ഷയുടെ പ്രതികരണം