തലൈ ചിത്രം 'വലിമൈ'ക്കായി അക്ഷമരായി കാത്തിരിക്കുകയാണ് തമിഴകം. അജിത് നായകനാകുന്ന വലിമൈയിലെ 'നാങ്ക വേറെ മാരി' റിലീസ് ചെയ്‌ത് മണിക്കൂറുകൾ പിന്നിടുമ്പോൾ മൂന്ന് മില്യണിനോട് അടുത്ത് കാഴ്‌ചക്കാരെയാണ് ആദ്യ ഗാനം സ്വന്തമാക്കിയിരിക്കുന്നത്.
വിഘ്നേഷ് ശിവൻ എഴുതി യുവൻ ശങ്കർ രാജാ ഈണം നൽകിയ ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് അണിയറപ്രവർത്തകർ തിങ്കളാഴ്‌ച 10.45ന് പുറത്തുവിട്ടത്. യുവൻ ശങ്കർ രാജ, അനുരാഗ് കുൽക്കർണി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
'നേര്‍ക്കൊണ്ട പാര്‍വൈ' എന്ന ചിത്രത്തിന്‍റെ സംവിധായകൻ എച്ച്. വിനോദ് ആണ് വലിമൈ സംവിധാനം ചെയ്യുന്നത്. മാസ് എന്‍റർടെയ്‌നറായി ഒരുക്കുന്ന തമിഴ് ചിത്രത്തിൽ ഐശ്വരമൂര്‍ത്തി ഐ.പി.എസ്. എന്ന പൊലീസ് ഓഫീസറുടെ വേഷമാണ് അജിത്തിന്‍റേത്. കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
ഇന്ത്യ- ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരം മുതൽ മോദി പരിപാടിയിൽ വരെ വലിമൈ അപ്‌ഡേറ്റ്