മമ്മുട്ടി ചിത്രം 'യാത്ര'യുടെ ട്രെയിലർ റിലീസ് കൊച്ചിയിൽ നടന്നു - യാത്ര
കന്നട താരം യാഷ് ആണ് ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറക്കിയത്. എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന ചിത്രം ഫെബ്രുവരി എട്ടിന് തിയറ്ററുകളിലെത്തും.
മമ്മൂട്ടി നായകനായെത്തുന്ന തെലുങ്ക് ചിത്രം 'യാത്ര'യുടെ ട്രെയിലർ പുറത്തിറക്കി. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ കന്നട സൂപ്പർതാരം യാഷ് ആണ് ചിത്രത്തിൻ്റെ മലയാളം തെലുങ്ക് ഭാഷകളിലെ ട്രെയിലർ പുറത്തിറക്കിയത്. ചിത്രം ഫെബ്രുവരി എട്ടിന് തിയേറ്ററുകളിലെത്തും.
വിജയ് ചില്ലയും ശശി ദേവി റെഡിയും ചേർന്നാണ് യാത്ര നിർമ്മിച്ചിരിക്കുന്നത്. കെ ആർ ഇൻഫോടെ്യ്ൻമെൻ്റും ഗ്ലോബൽ യുണൈറ്റഡ് മീഡിയയും ചേർന്ന് കേരളത്തിലെത്തിക്കുന്ന ചിത്രത്തിൽ ജഗതി റാവു, സുഹാസിനി മണിരത്നം തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.