ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പട്ടാഭിരാമൻ. ചിത്രത്തിന്‍റെ പൂജ നടൻ ജനാർദ്ദനൻ കൊച്ചിയിൽ നിർവഹിച്ചു.
സംവിധായകൻ കണ്ണൻ താമരക്കുളവും നടൻ ജയറാമും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് പട്ടാഭിരാമൻ. ദിനേഷ് പള്ളത്താണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അബാം മൂവീസിന്‍റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രത്തിൽ മിയ ജോർജും, ഷീലു എബ്രഹാമുമാണ് നായികമാർ. ഹരീഷ് കണാരൻ, രമേഷ് പിഷാരടി , ധർമ്മജൻ ബോൾഗാട്ടി, സായി കുമാർ തുടങ്ങിയ മുൻനിര താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.