കേരളം

kerala

ETV Bharat / sitara

അല്ലു, മഹേഷ് ബാബു ചിത്രങ്ങളിലെ ഗാനത്തിനും ടീസറിനും പൈറസി; ശക്തമായ നിയമനടപടിക്കൊരുങ്ങി നിർമാതാക്കൾ

സര്‍ക്കാരു വാരി പാട്ടയിലെയും പുഷ്‍പയിലെയും ഗാനവും പോസ്റ്ററുകളും ടീസറും അനൗദ്യോഗികമായി പുറത്തിറങ്ങിയിരുന്നു. സംഭവത്തിൽ ശക്തമായ നിയമനടപടിക്ക് ഒരുങ്ങുകയാണ് നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ്.

മൈത്രി മൂവി മേക്കേഴ്‌സ് വാർത്ത  മൈത്രി മൂവി മേക്കേഴ്‌സ് പുഷ്‌പ വാർത്ത  മൈത്രി മൂവി മേക്കേഴ്‌സ് സര്‍ക്കാരു വാരി പാട്ട വാർത്ത  അല്ലു അർജുൻ പൈറസി വാർത്ത  മഹേഷ് ബാബു പൈറസി വാർത്ത  നിയമനടപടിക്കൊരുങ്ങി നിർമാതാക്കൾ വാർത്ത  sarkaru vari patta films material news  sarkaru vari patta pushpa news  pushpa allu arjun piracy song news  pushpa mythri movie makers news  mythri movie makers mahesh babu news  mythri movie makers sarkaru vari patta piracy news
മൈത്രി മൂവി മേക്കേഴ്‌സ്

By

Published : Aug 16, 2021, 10:00 AM IST

തെലുങ്കിൽ ഒരുങ്ങുന്ന രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങൾ... പുഷ്‌പയും സര്‍ക്കാരു വാരി പാട്ടയും. അല്ലു അർജുൻ നായകനാകുന്ന പുഷ്‌പക്കും മഹേഷ് ബാബുവിന്‍റെ സര്‍ക്കാരു വാരി പാട്ടക്കുമായി വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് തെന്നിന്ത്യൻ പ്രേക്ഷകർ.

തെലുങ്ക് ചലച്ചിത്രനിർമാണത്തിലെ പ്രമുഖ ബാനറായ മൈത്രി മൂവി മേക്കേഴ്‌സ് ആണ് രണ്ട് സിനിമകളും നിർമിക്കുന്നത്. എന്നാൽ, റിലീസിന് എത്തുന്നതിന് മുൻപ് തന്നെ ചിത്രങ്ങളിലെ ഗാനവും പോസ്റ്ററുകളുമെല്ലാം അനൗദ്യോഗികമായി പുറത്തിറങ്ങിയതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിർമാതാക്കൾ.

കാണികളുടെ ആകാംക്ഷ നശിപ്പിക്കുന്ന ഇത്തരത്തിലുള്ള പ്രവൃത്തികൾ തങ്ങളെ ഏറെ അസ്വസ്ഥരാക്കുന്നുവെന്നും ഭാവിയിൽ ഇങ്ങനെ ലീക്കുകൾ ഉണ്ടാകാതിരിക്കുന്നതിൽ മാത്രമല്ല, പൈറസികൾക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകാനും തീരുമാനിച്ചതായി മൈത്രി മൂവി മേക്കേഴ്‌സ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

പൈറസിക്കെതിരെ ശക്തമായ നിയമനടപടിയെന്ന് മൈത്രി മൂവി മേക്കേഴ്‌സ്

'സര്‍ക്കാരു വാരി പാട്ടയിലെയും പുഷ്‍പയിലെയും മെറ്റീരിയലുകള്‍ ലീക്ക് ചെയ്യപ്പെട്ടത് ഞങ്ങളെ അസ്വസ്ഥരാക്കി. ഇത് അങ്ങേയറ്റം അപലപനീയമാണ്. ഉള്ളടക്കത്തെ ചോർത്തി ചിലർ സാഡിസ്റ്റ് സന്തോഷം കണ്ടെത്തുന്നു. ഇത് സിനിമക്കായുള്ള പ്രേക്ഷകരുടെ ആകാംക്ഷയെയും നശിപ്പിക്കുന്നു.

ചിത്രങ്ങളുടെ നിർമാതാക്കളെന്ന നിലയിൽ ഞങ്ങള്‍ ഈ സംഭവങ്ങളെ വളരെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. അത് ഭാവിയില്‍ സമാന അനുഭവം ഉണ്ടാവാതിരിക്കാന്‍ വേണ്ടി മാത്രമല്ല, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ കൂടിയാണ്.

സൈബര്‍ ക്രൈമില്‍ ഇതിനകം ഞങ്ങള്‍ പരാതി നല്‍കിക്കഴിഞ്ഞു. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിട്ടുമുണ്ട്.' പൈറസിയെ പ്രോത്സാഹിപ്പിക്കരുതെന്ന് പ്രേക്ഷകരോട് അഭ്യര്‍ഥിച്ചുകൊണ്ട് മൈത്രി മൂവി മേക്കേഴ്‌സ് വിശദമാക്കി.

More Read: 'അല്ലു'വിനെതിരെ 'ഫഹദ്' അപകടകാരിയാകും ; 'പുഷ്‌പ'യിലെ ക്യാരക്‌ടര്‍ ലുക്ക്

സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്‍പയിലെ ഗാനം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ അത് ലീക്കായിരുന്നു. ചിത്രത്തിലെ ലൊക്കേഷൻ സ്റ്റില്ലുകളും പോസ്റ്ററുകളും ഇത്തരത്തിൽ പുറത്തെത്തിയിരുന്നു. സര്‍ക്കാരു വാരി പാട്ടയിലെ ടീസറിന്‍റെ പൈറേറ്റഡ് കോപ്പിയും ഇങ്ങനെ പ്രചരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details