മോഹൻലാൽ ചിത്രം ലൂസിഫറിൻ്റെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ച ഒന്നാണ് മുരളി ഗോപിയുടെ തിരക്കഥ. എട്ട് ദിവസം കൊണ്ടാണ് ചിത്രം നൂറ് കോടി എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്ക് എത്തിയത്. മോഹന്‍ലാലിന് ഇത്രയും മികച്ചൊരു തിരക്കഥ നൽകിയ മുരളി ഗോപി മമ്മൂട്ടിക്ക് വേണ്ടി എപ്പോൾ തിരക്കഥയെഴുതും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
'മമ്മൂട്ടിക്കു വേണ്ടി തിരക്കഥ എഴുതണോ വേണ്ടയോ എന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്'; മുരളി ഗോപി - mammootty
മമ്മൂട്ടി സാറിനെപ്പോലെ ഒരു ആക്ടറെ എൻ്റെ സ്‌ക്രിപ്റ്റില്‍ എനിക്ക് കിട്ടുക എന്ന് പറയുന്നത് വലിയൊരു ബഹുമതി ആയിരിക്കും. അത്തരമൊരു അവസരത്തിന് വേണ്ടിയാണ് ഞാനും കാത്തിരിക്കുന്നത്.' മുരളി ഗോപി പറഞ്ഞു.
'മമ്മൂട്ടി എൻ്റെ പ്രിയ അഭിനേതാക്കളില്‍ ഒരാളാണ്. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യണമെന്നത് എൻ്റെ ആഗ്രഹങ്ങളില്‍ ഒന്നാണ്. പക്ഷേ അദ്ദേഹമാണ് നമ്മള്‍ എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്', മുരളി ഗോപി പറയുന്നു. 'ഒരുപാട് പ്ലാന്‍സ് ഉണ്ട് എനിക്ക്. അത് ഞാനിപ്പോള്‍ പറയുന്നില്ല. ഇത്രയും ആഴത്തിൽ കഥാപാത്രത്തെ ഉൾക്കൊള്ളുന്ന ചുരുക്കം അഭിനേതാക്കളേ ഉള്ളൂ. മമ്മൂട്ടി സാറിനെപ്പോലെ ഒരു ആക്ടറെ എൻ്റെ സ്‌ക്രിപ്റ്റില്‍ എനിക്ക് കിട്ടുക എന്ന് പറയുന്നത് വലിയൊരു ബഹുമതി ആയിരിക്കും. അത്തരമൊരു അവസരത്തിന് വേണ്ടിയാണ് ഞാനും കാത്തിരിക്കുന്നത്.' അദ്ദേഹം വ്യക്തമാക്കി.
ദീലീപ് ചിത്രം രസികന് വേണ്ടിയാണ് മുരളി ഗോപി ആദ്യമായി തിരക്കഥയെഴുതുന്നത്. ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാൻ, കമ്മാരസംഭവം എന്നീ ചിത്രങ്ങൾക്കും മുരളിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.