നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തു. തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നടൻ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചു. അക്കൗണ്ട് വീണ്ടെടുത്താൽ അറിയിക്കാമെന്നും മുരളി ഗോപി വ്യക്തമാക്കി.
താരത്തിന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്‌തതിന് പിന്നാലെ, പേജിൽ മുരളി ഗോപിയുടെ ചിത്രമാണ് പ്രൊഫൈൽ ഫോട്ടായായി നൽകിയത്. ഇതിൽ എന്നാൽ പ്രമുഖർ അടക്കം കമന്‍റ് ചെയ്‌തിരുന്നു.
പിന്നാലെ ലൂസിഫറിന്‍റെ മൂന്നാം ഭാഗം വരുമെന്ന് മുരളി ഗോപി ഒരു അഭിമുഖത്തിൽ പറഞ്ഞ വീഡിയോയും അത് സംബന്ധിച്ച ട്രോളുകളുമെല്ലാം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
ഹാക്കറുടെ പോസ്റ്റിന് രസകരമായ കമന്‍റുകളുമായി മുരളി ഗോപിയുടെ ആരാധകർ
എന്നാൽ, താരത്തിന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് മനസിലാക്കിയവർ ഹാക്കറുടെ പോസ്റ്റുകൾക്ക് താഴെ കമന്‍റ് ചെയ്‌തിട്ടുമുണ്ട്. ഹാക്കിങ് വച്ച് സ്‌ക്രിപ്‌റ്റ് ചെയ്യാനുള്ള കഥാതന്തു കിട്ടിയല്ലോ എന്ന് ചിലർ കമന്‍റുമായെത്തി.
മുരളി ഗോപിയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു ഗോപിയെ അടുത്തറിയാവുന്ന ഹാക്കർ ആണെന്ന് തോന്നുന്നു, മിസ്റ്റർ ഹാക്കർ എനിക്ക് നിങ്ങളെ മനസ്സിലാവുന്നില്ല എന്നുമുള്ള രസകരമായ പ്രതികരണങ്ങളും കമന്‍റ് ബോക്‌സിൽ നിറയുന്നുണ്ട്.
More Read: ഹാക്ക് ചെയ്യപ്പെട്ട ഫേസ്‌ബുക്ക് അക്കൗണ്ട് തിരികെ ലഭിച്ചു, നാല് ലക്ഷം ഫോളോവേഴ്‌സിനെ നഷ്ടമായി-അനൂപ് മേനോന്‍
അടുത്തിടെ നടനും സംവിധായകനുമായ അനൂപ് മേനോന്‍റെ ഫേസ്ബുക്ക് പേജും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അധികൃതരുടെ സഹായത്തോടെ അക്കൗണ്ട് വീണ്ടെടുത്തെങ്കിലും 15 ലക്ഷം പേർ ലൈക്ക് ചെയ്‌ത പേജിൽ നിന്നും നാല് ലക്ഷം ഫോളോവർമാരെ താരത്തിന് നഷ്‌ടമായി.
അതേസമയം, ലൂസിഫറിന്‍റെ രണ്ടാം പതിപ്പായ എമ്പുരാന്‍റെ തിരക്കഥയുടെ തിരക്കുകളിലാണ് മുരളി ഗോപി ഇപ്പോൾ. ചിത്രത്തിന് മൂന്നാം ഭാഗം ഒരുക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.