മുംബൈ: അല്ലു അര്‍ജുന്‍റെ സൂപ്പർ ഹിറ്റ് ചിത്രമായ പുഷ്പയിലെ ശ്രീവല്ലിയെന്ന ഗാനം ബാന്‍റില്‍ വായിച്ച് മുംബൈ പൊലീസ്. ഗാനം രാജ്യത്ത് വലിയ തരംഗമാണ് ഉണ്ടാക്കിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ ഹിറ്റായ ഗാനം ബാന്‍റ് മേളത്തില്‍ വായിച്ച് പൊലീസിന്‍റെ തന്നെ സാമൂഹ്യ മാധ്യമ പേജ് വഴി പ്രചരിപ്പിക്കുകയായിരുന്നു.
'പുഷ്പയിലെ ശ്രീവല്ലി'യുമായി മുംബൈ പൊലീസ്; ബാന്‍റില്‍ തീര്‍ത്ത ഗാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ - pushpa song
സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ ഹിറ്റായ ഗാനം ബാന്‍റ് മേളത്തില്‍ വായിച്ച് മുംബൈ പൊലീസിന്‍റെ സമൂഹ മാധ്യമ പേജ് വഴി പ്രചരിപ്പിക്കുകയായിരുന്നു.
ശ്രീവല്ലി വായിച്ച് മുംബൈ പൊലീസ്; ബാന്‍റില്‍ തീര്‍ത്ത പുഷ്പയിലെ ഗാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Also Read:അവിശ്വസനീയം; റെക്കോഡ് നേട്ടം സ്വന്തമാക്കി അല്ലുവിന്‍റെ പുഷ്പ ടീസർ
ക്ലാരിനെറ്റ്, സാക്സഫോൺ, ഓടക്കുഴൽ എന്നിവയാണ് ഗാനം വായിക്കാന്‍ പൊലീസുകാര്‍ ഉപയോഗിച്ചത്. മുംബൈക്കാർ ‘ശ്രീവല്ലി’യുടെ താളത്തിനൊത്ത് നീങ്ങുന്നത് ഞങ്ങൾ ശ്രദ്ധിച്ചു, ഒപ്പം ചേരാൻ തീരുമാനിച്ചു! "#KhakiStudio Rukhega Nahi! എന്ന തലക്കെട്ടോടെയാണ് ഗാനം പോസ്റ്റ് ചെയ്തിരിക്കുന്നത്.
Last Updated : Mar 18, 2022, 9:39 PM IST