ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ധമാക്ക’യില്‍ വ്യത്യസ്ത ലുക്കില്‍ മലയാളികളുടെ പ്രിയ നടന്‍ മുകേഷ്. ഒമര്‍ ലുലു തന്നെയാണ് പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടിരിക്കുന്നത്. തൊണ്ണൂറുകളുടെ അവസാനത്തില്‍ കുട്ടികളുടെ ഹരമായി മാറിയ ശക്തിമാന്‍റെ വേഷത്തിലാണ് മുകേഷ് പ്രത്യക്ഷപ്പെടുന്നത്. നടൻ മുകേഷ് ഖന്നയായിരുന്നു ഈ അമാനുഷിക കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഇത് അന്തസുള്ള ശക്തിമാൻ; ധമാക്കയില്‍ വ്യത്യസ്ത ലുക്കില്‍ മുകേഷ് - ഒണർ ലുലു
90കളിലെ സൂപ്പര്‍ ഹീറോയാണ് മുകേഷ് ഖന്ന അവതരിപ്പിച്ച ശക്തിമാൻ എന്ന കഥാപാത്രം
‘അന്തസുള്ള ശക്തിമാന്‍’ എന്ന ക്യാപ്ഷനോടെയാണ് ഒമര്‍ ലുലു ഈ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. 'ഒരു അഡാര്‍ ലവി'ന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ധമാക്ക’. ഒളിമ്പ്യന്‍ അന്തോണി ആദം, പ്രിയം തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച അരുണ്‍ ആണ് ധമാക്കയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
നിക്കി ഗല്‍റാണി, ബാലു വര്‍ഗീസ്, ഗണപതി, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം കെ നാസറാണ് ധമാക്ക നിർമിക്കുന്നത്. ചിത്രത്തില്‍ ധർമജന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഫ്രീക്ക് ലുക്കും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.