മലയാള സിനിമക്ക് അഭിമാന നിമിഷമായി ജിയോ മാമി ഫിലം ഫെസ്റ്റിവലില്‍ നിറഞ്ഞ സദസ്സില്‍ മൂത്തോൻ പ്രദർശിപ്പിച്ചു. നിവിൻ പോളി-ഗീതു മോഹൻദാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രത്തെ കൈയ്യടികളോടെയാണ് പ്രേക്ഷകർ വരവേറ്റത്.
മുംബൈ ചലച്ചിത്രമേളയില്‍ കൈയ്യടി നേടി മൂത്തോൻ - മൂത്തോൻ
ഗീതു മോഹന്‍ദാസ് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഭര്‍ത്താവും സംവിധായകനുമായ രാജീവ് രവിയാണ്.
21ാമത് മുംബൈ ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായാണ് മൂത്തോൻ പ്രദർശിപ്പിച്ചത്. സെപ്റ്റംബറില്‍ ടൊറന്‍റോ ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിന്‍റെ വേൾഡ് പ്രീമിയർ നടന്നിരുന്നു. നിരൂപക പ്രശംസ നേടിയ ലയേഴസ് ഡയസ് എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രമാണ് 'മൂത്തോൻ'. ലക്ഷദ്വീപില്‍ നിന്നും ചേട്ടനെ അന്വേഷിച്ച് മുംബൈയില്‍ പോകുന്ന ഒരു യുവാവിന്‍റെ കഥയാണ് ചിത്രം പറയുന്നത്.
മലയാളത്തിലും ഹിന്ദിയിലുമായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ റോഷൻ മാത്യു, ശശാങ്ക് അറോറ, ശോഭിത ധുളിപാല തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങളൊരുക്കിയിരിക്കുന്നത് സംവിധായകനായ അനുരാഗ് കശ്യപാണ്. നവംബർ എട്ടിന് ചിത്രം കേരളത്തില്‍ പ്രദർശനത്തിനെത്തും.