Mohanlal thanks to Suresh Gopi : സുരേഷ് ഗോപിയോടു നന്ദി പറഞ്ഞ് കംപ്ലീറ്റ് ആക്‌ടര്‍ മോഹന്‍ലാല്‍. 'മരക്കാര്‍' റിലീസിനോടനുബന്ധിച്ച് സുരേഷ് ഗോപി പങ്കുവെച്ച പോസ്‌റ്റിന് താഴെയാണ് മോഹന്‍ലാലിന്‍റെ നന്ദി പറച്ചില്‍.
Suresh Gopi's facebook post about Marakkar : 'ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുന്ന 'മരക്കാര്‍' ടീമിന്, പ്രത്യേകിച്ച് മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, ആന്‍റണി പെരുമ്പാവൂര്‍ എന്നിവര്‍ക്ക് എല്ലാ വിധ ആശംസകളും നേരുന്നു.' താരത്തിന്‍റെ ഈ പോസ്‌റ്റിന് താഴെയായിരുന്നു മോഹന്‍ലാലിന്‍റെ ഹൃദയത്തില്‍ തൊടുന്ന നന്ദി പറച്ചില്‍.
Mohanlal's thankful reply to Suresh Gopi's post : 'ഹൃദയം നിറഞ്ഞ ആശംസകള്‍ക്ക് നന്ദി പ്രിയപ്പെട്ട സുരേഷ് ഗോപി. ദൈവാനുഗ്രഹത്താല്‍ നമ്മുടെ സിനിമാ മേഖലയും തിയേറ്ററുകളും വീണ്ടും പ്രവര്‍ത്തനനിരതമായി. ഇത് ഇങ്ങനെ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഒരിക്കല്‍ കൂടി 'മരക്കാര്‍' ടീമിന്‍റെ പേരില്‍ ഹൃദയം നിറഞ്ഞ നന്ദി.'-മോഹന്‍ലാല്‍ കുറിച്ചു.