മോഹന്‍ലാല്‍ ഇടപെട്ടു; ഷെയ്‌ന്‍ പ്രശ്‌നത്തിന് പരിഹാരം - ഷെയിന്‍ പ്രശ്‌നം പരിഹരിച്ചെന്ന് മോഹന്‍ലാല്‍
"ഉല്ലാസം' സിനിമയുടെ ഡബ്ബിങ് ഷെയ്ൻ ഉടൻ പൂർത്തിയാക്കുമെന്നും മോഹൻലാൽ പറഞ്ഞു.
കൊച്ചി:ഷെയ്‌ൻ നിഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ധാരണയായതായി മോഹൻലാൽ. അമ്മ എക്‌സിക്യുട്ടീവ് യോഗത്തിന് ശേഷമാണ് മോഹൻലാൽ ഇക്കാര്യം അറിയിച്ചത്. മുടങ്ങിയ രണ്ട് സിനിമകളും ഷെയ്‌ൻ പൂർത്തിയാക്കും. "ഉല്ലാസം' സിനിമയുടെ ഡബ്ബിങും ഉടൻ ഷെയ്ൻ പൂർത്തിയാക്കുമെന്നും മോഹൻലാൽ പറഞ്ഞു. വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ നിര്‍മാതാക്കള്‍ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം, ഉല്ലാസം സിനിമ ഡബ്ബ് ചെയ്‌ത് കൊടുക്കാത്തതിന്‍റെ കാരണങ്ങള്‍ തുടങ്ങിയവ ഷെയിനില്‍ നിന്ന് ഭാരവാഹികള്‍ ചോദിച്ചറിഞ്ഞതിന് ശേഷമാണ് മോഹൻലാൽ തീരുമാനം അറിയിച്ചത്.
TAGGED:
shane nigam