ആരോഗ്യ സര്‍വകലാശാലയില്‍ നിന്ന് എംബിബിഎസിന് ഒന്നാം റാങ്ക് നേടിയ റോസ് ക്രിസ്‌റ്റിയെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. റോസിനെ നേരിട്ട് ഫോണില്‍ വിളിക്കുകയായിരുന്നു താരം.
കുട്ടിക്കാലം മുതല്‍ ആരാധനയുള്ള താരം നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചതിന്‍റെ ത്രില്ലിലാണിപ്പോള്‍ റോസ് ക്രിസ്‌റ്റി. ഒന്നാം റാങ്കിനൊപ്പം മോഹന്‍ലാലിന്‍റെ അഭിനന്ദനം കൂടിയായപ്പോള്‍ റോസ് ക്രിസ്‌റ്റിക്ക് ഇത് ഇരട്ടിമധുരമാണ്.
തന്‍റെ പഠനത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചുമെല്ലാം മോഹന്‍ലാല്‍ തന്നോട് ഫോണിലൂടെ ചോദിച്ചിരുന്നുവെന്ന് റോസ് ക്രിസ്‌റ്റി പറയുന്നു. നേരില്‍ കാണാമെന്ന് പറഞ്ഞാണ് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചതെന്നും റോസ് പറഞ്ഞു.