Marakkar Lion of Arabian Sea lyric video song : ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബിഗ് ബഡ്‌ജറ്റ് ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. 'നീയേ എന്‍ തായേ' എന്ന് തുടങ്ങുന്ന ലിറിക്കല്‍ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.
3.42 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനരംഗത്തില്‍ കീര്‍ത്തി സുരേഷാണ് ഹൈലൈറ്റാവുന്നത്. കീര്‍ത്തി സുരേഷിന്‍റെ കഥാപാത്രം പാടി അഭിനയിക്കുന്ന രംഗമാണ് ലിറിക്കല്‍ വീഡിയോയില്‍ ദൃശ്യമാവുക. ഗാനരംഗത്തില്‍ മോഹന്‍ലാല്‍, അന്തരിച്ച പ്രമുഖ നടന്‍ നെടുമുടി വേണു, മുകേഷ്, സിദ്ദീഖ്, അര്‍ജുന്‍, സുനില്‍ ഷെട്ടി, ഇന്നസെന്‍റ് തുടങ്ങീ നിരവധി താരങ്ങള്‍ മിന്നിമറയുന്നു. ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് റോണി റാഫേലിന്‍റെ സംഗീതത്തില്‍ ഹരിശങ്കര്‍, രേഷ്‌മ രാഘവേന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് ഗാനാലാപനം.
Marakkar new song viral : 'മരക്കാറി'ലെ പുതിയ ഗാനത്തിനായി ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. റിലീസാകും മുമ്പ് തന്നെ ഗാനത്തിന്‍റെ യൂട്യൂബ് ലിങ്കില്‍ 1.6K ലൈക്കുകളാണ് ലഭിച്ചത്. പങ്കുവെച്ച് 15 മിനിറ്റിനകം തന്നെ ഗാനത്തിന് 3.4K ലൈക്കുകളും ലഭിച്ചു.
Marakkar song Ilaveyil : നേരത്തെ ചിത്രത്തിലെ 'ഇളവെയിലലകളില്‍ ഒഴുകും' എന്ന ലിറിക്കല്‍ വീഡിയോ ഗാനവും പുറത്തിറങ്ങിയിരുന്നു. ഈ ഗാനം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് പുറത്തിറങ്ങിയത്. 5.29 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തില്‍ കീര്‍ത്തി സുരേഷായിരുന്നു ഹൈലൈറ്റ്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, അര്‍ജുന്‍, പ്രഭു, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് ഗാനരംഗത്തില്‍ മിന്നിമറഞ്ഞത്. പ്രഭ വര്‍മയുടെ വരികള്‍ക്ക് റോണി റാഫേലിന്‍റെ സംഗീതത്തില്‍ എം.ജി ശ്രീകുമാറും ശ്രേയ ഘോഷാലും ചേര്‍ന്നാണ് ഗാനാലാപനം.
Marakkar Lion of Arabian Sea Official Teaser 2 : കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ രണ്ടാമത്തെ ഔദ്യോഗിക ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഒരു മില്യണിലധികം കാഴ്‌ചക്കാരുമായി ടീസര്‍ ശ്രദ്ധേയമാവുകയാണ്. 23 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, അര്‍ജുന്‍ തുടങ്ങിയവരുടെ അതിസാഹസിക നിമിഷങ്ങളാണ് ദൃശ്യമാവുക. മോഹന്‍ലാലിന്‍റെ രംഗത്തോടു കൂടി ആരംഭിക്കുന്ന ടീസറില്‍ യുദ്ധ രംഗങ്ങളും മിന്നിമറയുന്നു.