Marakkar Official Teaser : ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബിഗ് ബഡ്‌ജറ്റ് ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം. ചിത്രത്തിന്‍റെ ആദ്യ ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങി. അണിയറപ്രവര്‍ത്തകരും മോഹന്‍ലാലും ചേര്‍ന്ന് ഫേസ്‌ബുക്ക് പേജിലൂടെ ടീസര്‍ പുറത്തുവിടുകയായിരുന്നു.
Marakkar Arabikadalinte Simham : പ്രേക്ഷകര്‍ക്ക് വിസ്‌മയമേകുന്ന ഏതാനും യുദ്ധരംഗങ്ങളും സംഘട്ടന രംഗങ്ങളും അടങ്ങിയ 24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയത്. ടീസറില്‍ മോഹന്‍ലാല്‍ തന്നെയാണ് ഹൈലൈറ്റാവുന്നത്. മോഹന്‍ലാല്‍ എതിരാളിയുടെ കഴുത്തറുക്കുന്ന രംഗവുമുണ്ട്.
ടീസര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ഒരു മണിക്കൂറില്‍ ഒന്നര ലക്ഷത്തിലധികം കാഴ്‌ച്ചക്കാരാണ് ടീസറിന് ലഭിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്.
നേരത്തെ ചിത്രത്തിലെ 'ഇളവെയിലലകളില്‍ ഒഴുകും' എന്ന ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങിയിരുന്നു. ഈ ഗാനം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് പുറത്തിറങ്ങിയത്. 5.29 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തില്‍ കീര്‍ത്തി സുരേഷാണ് നിറഞ്ഞുനില്‍ക്കുന്നത്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, അര്‍ജുന്‍, പ്രഭു, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയും ഗാനരംഗത്തില്‍ മിന്നിമറയുന്നുണ്ട്. പ്രഭ വര്‍മയുടെ വരികള്‍ക്ക് റോണി റാഫേലിന്‍റെ സംഗീതത്തില്‍ എം.ജി ശ്രീകുമാറും ശ്രേയ ഘോഷാലും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.
Mohanlal as Kunjali Marakkar | Pranav Mohanlal in Marakkar |ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് കുഞ്ഞാലി മരക്കാറായി എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, പ്രഭു, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, സിദ്ദിഖ്, ഫാസില്‍, ഇന്നസെന്‍റ്, അശോക് സെല്‍വ, ഹരീഷ് പേരടി തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് സിനിമ പുറത്തിറങ്ങുന്നത്. 100 കോടി ബഡ്‌ജറ്റിലൊരുങ്ങിയ മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണ് 'മരക്കാര്‍'. ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്‍റര്‍ടെയ്‌ന്‍മെന്‍റ്, കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് എന്നീ ബാനറുകളില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മാണം. ഡോക്‌ടര്‍ റോയ്, സന്തോഷ് ടി. കുരുവിള എന്നിവര്‍ സഹ നിര്‍മാതാക്കളാണ്.