മോഹൻലാൽ നായകനായെത്തുന്ന 'ബിഗ് ബ്രദർ, 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന' എന്നീ ചിത്രങ്ങളുടെ പൂജ കൊച്ചിയിൽ നടന്നു. ലേഡീസ് ആൻ്റഡ് ജെൻ്റിൽമാന് ശേഷം മോഹൻലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. നവാഗതരായ ജിബിയും ജോജുവുമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന സംവിധാനം ചെയ്യുന്നത്. പൂജാ ചിത്രങ്ങൾ മോഹൻലാൽ തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചു.
മോഹൻലാൽ ചിത്രങ്ങളുടെ പൂജ നടന്നു; 'ബിഗ് ബ്രദറി'നും 'ഇട്ടിമാണി'യ്ക്കും തുടക്കമായി - ബിഗ് ബ്രദർ
ലേഡീസ് ആൻ്റഡ് ജെൻ്റിൽമാന് ശേഷം മോഹൻലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രമാണ് 'ബിഗ് ബ്രദർ'. നവാഗതരായ ജിബിയും ജോജുവുമാണ് 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന' സംവിധാനം ചെയ്യുന്നത്.

കൊച്ചി പനമ്പിള്ളി നഗറിൽ വച്ചാണ് ബിഗ് ബ്രദറിൻ്റെ പൂജ നടന്നത്. മോഹൻലാൽ, നടൻ സിദ്ദിഖ്, സംഗീത സംവിധായകൻ ദീപക് ദേവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് ബിഗ് ബ്രദറിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. ബംഗളുരു, മംഗലാപുരം എന്നിവിടങ്ങളിലായി 90 ദിവസത്തിൻ്റെ ഷൂട്ടിങ് ആണ് ചിത്രത്തിനുള്ളത്.
ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന നിർമ്മിക്കുന്നത്. ലൂസിഫർ, മരയ്ക്കാർ;അറബിക്കടലിൻ്റെ സിംഹം എന്നിവയ്ക്ക് ശേഷം ആശീർവാദ് ഒരുക്കുന്ന ചിത്രമാണിത്. ഹണി റോസ് നായികയാകുന്ന ചിത്രത്തിൽ ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി എന്നിവരും വേഷമിടുന്നു. രാധിക ശരത്കുമാറും ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കൊച്ചിയും തൃശൂരുമാണ് ഇട്ടിമാണിയുടെ പ്രധാന ലൊക്കേഷനുകൾ.