കേരളം

kerala

ETV Bharat / sitara

Mohanlal's BMW Cycle | മോഹന്‍ലാലിന്‍റെ സവാരി മാത്രമല്ല ബിഎംഡബ്ല്യു സൈക്കിളിന്‍റെ വിലയും വിസ്‌മയിപ്പിക്കും - Mohanlal with Sameer Hamsa

മോഹന്‍ലാല്‍ ഉപയോഗിക്കുന്നത് ബിഎംഡബ്ല്യു ലൈഫ് സ്‌റ്റൈല്‍ (BMW Lifestyle) നിരയില്‍ വരുന്ന സൈക്കിള്‍

Mohanlal BMW Cycle price  BMW Lifestyle  BMW M Cycle  Cruise M Bike Generation III  Cruise M Bike Generation IV  Matte Black Bike  Entertainment news  Celebrity news  Film news  Movie news  trending news
Mohanlal BMW Cycle | മോഹന്‍ലാല്‍ ഉപയോഗിക്കുന്ന ബിഎംഡബ്യു സൈക്കിളിന്‍റെ വില കേട്ടാല്‍ ഞെട്ടും..

By

Published : Nov 19, 2021, 7:28 PM IST

മോഹന്‍ലാലിന് (Mohanlal) സൈക്കിളിനോടുള്ള കമ്പം പലകുറി വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. കുറച്ചുദിനം മുമ്പും മോഹന്‍ലാലിന്‍റെ സൈക്കിള്‍ യാത്ര സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മോഹന്‍ലാല്‍ ഓടിച്ച സൈക്കിളിന്‍റെ വിലയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. 2014ല്‍ വിപണിയിലെത്തിയ ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്‍റെ എം സൈക്കിള്‍ (BMW M Cycle), ക്രൂസ്‌ എം ബൈക്കിന്‍റെ മൂന്നാം തലമുറയാണ് (Cruise M Bike Generation III). സെക്കിളിന്‍റെ നാലാം (Cruise M Bike Generation IV) തലമുറ അടുത്തിടെയാണ് പുറത്തിറങ്ങിയത്.

Also Read:Pushpa Song | Allu Arjun | 'ഏയ് പോടാ ഇത് ഞാനാടാ..',വേറെ ലെവല്‍ ; പുഷ്‌പയില്‍ തകര്‍ത്താടി അല്ലു അര്‍ജുനും കൂട്ടരും

ബിഎംഡബ്ല്യു ലൈഫ് സ്‌റ്റൈല്‍ (BMW Lifestyle) നിരയില്‍ വരുന്ന ഈ സൈക്കിളിന്‍റെ വില ഏകദേശം 1.60 ലക്ഷം രൂപയാണ്. മാറ്റ് ബ്ലാക് (Matte Black Bike) മോഡലിനാണ് എം സൈക്കിളുകളില്‍ ഏറ്റവും കൂടുതല്‍ വിലവരുന്നത്. അലൂമിനിയം ഫ്രെയിമില്‍ നിര്‍മിച്ച, മാറ്റ് ബ്ലാക്ക് നിറവും ചുവന്ന വീലുകളുമുള്ള സൈക്കിളാണ് മോഹന്‍ലാല്‍ ഉപയോഗിക്കുന്നത്.

വ്യായാമത്തിനും കായിക പരിശീലനത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന താരമാണ് മോഹന്‍ലാല്‍. തന്‍റെ സുഹൃത്തും ബിസിനസുകാരനുമായ സമീര്‍ ഹംസയ്‌ക്കൊപ്പം മോഹന്‍ലാല്‍ റോന്തുചുറ്റുന്ന വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സമീര്‍ ഹംസയാണ് വീഡിയോ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്.

ABOUT THE AUTHOR

...view details