ജമ്മു കാശ്മീരിലെ പുൽവാമയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തെ കുറിച്ചുള്ള വാർത്ത ഞെട്ടലോടെയും വേദനയോടെയുമാണ് രാജ്യം കേട്ടത്. 44 സിആർപിഎഫ് ജവാന്മാരാണ് ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത്. ജവാന്മാർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് സിനിമാതാരങ്ങളും രംഗത്തുണ്ട്.
ആമിർ ഖാൻ, അനുഷ്ക ശർമ്മ, സല്‍മാൻ ഖാൻ തുടങ്ങി നിരവധിയേറെ പേരാണ് പ്രാർത്ഥനകളോടെ ജവാന്മാരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നത്. അതിര്‍ത്തിയില്‍ ജവാന്മാരുടെ ജീവനുകള്‍ പൊലിഞ്ഞ വാര്‍ത്തകള്‍ ഏറെ ദു:ഖിപ്പിപ്പിച്ചുവെന്നും മരിച്ചവരുടെ കുടുംബത്തോടൊപ്പമാണ് മനസ്സെന്നും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നുമാണ് ബോളിവുഡ് താരങ്ങളുടെ പ്രതികരണം. 'ഇത്തരമൊരു നിഷ്ഠൂര ആക്രമണത്തിന് ശേഷം വിജയമാഘോഷിക്കുന്ന ഇവര്‍ ആരാണ്? രക്തം ചിന്തി ആനന്ദിക്കുന്നവരുടെ ചിരികള്‍ മാത്രമല്ല, മുഖങ്ങള്‍ തന്നെ തുടച്ചു മാറ്റണം...തിരിച്ചടിക്കണം.. ' നടന്‍ ആര്‍. മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.