മാർവൽ സീരീസിലെ അവസാന ചിത്രമെന്ന് കരുതുന്ന 'അവെഞ്ചേഴ്സ് എൻഡ് ഗെയിമി'നെ സ്വാഗതം ചെയ്ത് മോഹൻലാൽ. ലൂസിഫറിൻ്റെ പോസ്റ്ററിനൊപ്പമാണ് അവെഞ്ചേഴ്സിലെ കഥാപാത്രമായ തോറിനെയും കൂട്ടരേയും മോഹൻലാൽ സ്വാഗതം ചെയ്തത്.
തോറിനും കൂട്ടർക്കും സ്വാഗതമരുളി 'സ്റ്റീഫന്‍ നെടുമ്പള്ളി' - മോഹൻലാൽ
ലൂസിഫറിൻ്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് മോഹൻലാൽ അവെഞ്ചേഴ്സിനെ സ്വാഗതം ചെയ്തിരിക്കുന്നത്.
thor
'സ്റ്റീഫൻ വെൽക്കംസ് തോർ ആൻഡ് കമ്പനി' എന്നാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. 'ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തച്ചു തകര്‍ത്ത കേരളീയൻ്റെ നാടന്‍ ചുറ്റിക' എന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അവെഞ്ചേഴ്സ് എൻഡ് ഗെയിം ഇന്ത്യയിലെ തിയറ്ററുകളിലെത്തിയത്. ആദ്യ ദിവസം തന്നെ ചിത്രം തിയറ്ററുകളെ ഉത്സവപ്രതീതിയില്‍ ആക്കിയിരിക്കുകയാണ്. ചിത്രം ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.