കേരളം

kerala

ETV Bharat / sitara

വോട്ട് ചെയ്യാന്‍ ജനങ്ങളെ ബോധവത്കരിക്കണം; അഭ്യര്‍ഥനയുമായി മോദി

പ്രധാനമന്ത്രിയുടെ അഭ്യർഥന സ്വീകരിക്കുന്നുവെന്നും ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഭാഗമാകുന്നത് വലിയ ഭാഗ്യമായി കാണുന്നുവെന്നും മോഹൻലാല്‍

വോട്ട് കൂട്ടാൻ മോഹൻലാലിന്‍റെയും സിനിമാലോകത്തിന്‍റെയും സഹായം തേടി മോദി

By

Published : Mar 13, 2019, 9:23 PM IST

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാന്‍ ജനങ്ങളെ പ്രചോദിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി. രാഷ്ട്രീയ കായിക സിനിമാ മേഖലകളിലെ പ്രമുഖരോടാണ് ട്വിറ്ററിലൂടെ പ്രധാനമന്ത്രിയുടെ അഭ്യർഥന. വോട്ടിങ് ശതമാനം ഉയർത്താൻ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

സിനിമാ താരങ്ങളായ മോഹൻലാൽ, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, നാഗാർജുന അക്കിനേനി, കരൺ ജോഹർ, സൽമാൻ ഖാൻ, ആമിർ ഖാൻ, അക്ഷയ് കുമാർ, ഭൂമി പട്നേക്കർ, ആയുഷ് മാൻ ഖുറേന, രൺവീർ സിങ്, വരുൺ ധവാൻ, വിക്കി കൗശൽ, ദീപിക പദുക്കോൺ, ആലിയ ഭട്ട്, അനുഷ്ക ശർമ്മ തുടങ്ങിയ സിനിമാ താരങ്ങളോടാണ് വോട്ട് ചെയ്യാന്‍ പ്രചോദനം നല്‍കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.


``വർഷങ്ങളായി കോടിക്കണക്കിന് ജനങ്ങളെ നിങ്ങൾ അഭിനയ മികവിലൂടെ ആനന്ദിപ്പിക്കുന്നു. നിരവധി അവാർഡുകളും നിങ്ങൾ നേടിയിട്ടുണ്ട്. വോട്ടർമാർക്കിടയിൽ ബോധവത്കരണം നടത്താനും വോട്ട് ചെയ്യാൻ അവരെ പ്രചോദിപ്പിക്കണമെന്നും നിങ്ങളോട് അഭ്യർഥിക്കുന്നു” എന്നാണ് മോദിയുടെ ട്വിറ്റർ സന്ദേശം.

പ്രധാനമന്ത്രിയുടെ അഭ്യർഥന സ്വീകരിക്കുന്നുവെന്നും ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഭാഗമാകുന്നത് വലിയ ഭാഗ്യമായി കാണുന്നുവെന്നും മോഹൻലാല്‍ ട്വീറ്റ് ചെയ്തു.

രാഹുൽ ഗാന്ധി, മമതാ ബാനർജി, ശരത് പവാർ, മായാവതി, അഖിലേഷ് യാദവ്, എം കെ സ്റ്റാലിൻ തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കളോടും കായിക താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, അനിൽ കുംബ്ലെ, വി വി എസ് ലക്ഷ്മൺ, വിരേന്ദർ സെവാഗ്, എം എസ് ധോണി, വിരാട് കോഹ്‌ലി, പി വി സിന്ധു, സൈന നെഹ്‌വാൾ എന്നിവര്‍ക്കും പ്രധാനമന്ത്രി സന്ദേശമയച്ചിട്ടുണ്ട്.

മാധ്യമങ്ങളോടും ജനങ്ങളോടും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്കിടയിൽ ബോധവത്കരണം നടത്തി വോട്ടിങ് ശതമാനം ഉയർത്താൻ പ്രധാനമന്ത്രി അഭ്യർഥിച്ചു.


ABOUT THE AUTHOR

...view details