കേരളം

kerala

ETV Bharat / sitara

KPAC Lalitha treatment | PT Thomas | 'പരിഹസിക്കുന്നവര്‍ ദു:ഖിക്കേണ്ടി വരും' ; കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ട്': പി.ടി തോമസ് - പിടി തോമസ്‌

കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ടെന്ന് എംഎല്‍എ പിടി തോമസ് (MLA PT Thomas on KPAC Lalitha treatment). നടന നാടക സിനിമാ ലോകത്തിന് കെപിഎസി ലളിത (KPAC Lalitha) നൽകിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാൻ മലയാളികൾ തയ്യാറാവണമെന്നും അദ്ദേഹം (PT Thomas) പറഞ്ഞു.

PT Thomas on KPAC Lalitha treatment  Government takes over KPAC Lalitha treatment  KPAC Lalitha  PT Thomas  Malayalam Celebrity news  Malayalam movie news  Malayalam Cinema  Malayalam Entertainment News  കെപിഎസി ലളിത  പിടി തോമസ്‌  കെപിഎസി ലളിതക്ക് ചികിത്സാ സഹായം
KPAC Lalitha treatment | PT Thomas | 'പരിഹസിക്കുന്നവര്‍ ദു:ഖിക്കേണ്ടി വരും.. കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ട്': കെടി തോമസ്

By

Published : Nov 22, 2021, 1:49 PM IST

Updated : Nov 22, 2021, 9:55 PM IST

ഗുരുതര കരള്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന നടി കെപിഎസി ലളിതയുടെ (KPAC Lalitha)ചികിത്സാ ചെലവ്‌ സര്‍ക്കാര്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് (Government takes over KPAC Lalitha treatment) ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. വിഷയത്തില്‍ പ്രതികരിച്ച് എംഎല്‍എ പിടി തോമസ് (MLA PT Thomas) രംഗത്തെത്തിയിരിക്കുകയാണ്. കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ടെന്നാണ് പിടി തോമസ്‌ തോമസ് പറയുന്നത്.

തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് കെപിഎസി ലളിതയെ പിന്തുണച്ച് അദ്ദേഹം രംഗത്തെത്തിയത്. കെപിഎസി ലളിത എന്ന നടന വൈഭവത്തിന്‍റെ ഇതിഹാസ തുല്യമായ സമര്‍പ്പണം കലാലോകം വേണ്ടുവോളം ആസ്വദിച്ചിട്ടുണ്ടെന്നും, നടന നാടക സിനിമാ ലോകത്തിന് അവർ നൽകിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാൻ മലയാളികൾ തയ്യാറാവണമെന്നും എംഎല്‍എ കുറിച്ചു.

Also Read: 'പുലഭ്യം പറയാതെ സംശയമുണ്ടെങ്കില്‍ അന്വേഷിക്കൂ'; കെപിഎസി ലളിതയുടെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ സുരേഷ് ഗോപി

'കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ട്. നടന വൈഭവത്തിന്‍റെ ഇതിഹാസ തുല്യമായ സമർപ്പണം കലാലോകം വേണ്ടുവോളം ആസ്വദിച്ചിട്ടുള്ളതാണ്. കെപിഎസി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാൻ മുന്നോട്ട് വരുന്നവർ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണ്.

രാഷ്ട്രീയ കാര്യങ്ങളിൽ അവർക്ക് നിലപാടുകൾ ഉണ്ടാവാം, അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. നടന നാടക സിനിമാ ലോകത്തിന് അവർ നൽകിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാൻ മലയാളികൾ തയ്യാറാവണം. സാമൂഹ്യ മാധ്യമങ്ങളിൽ ഒരു പോസ്‌റ്റിട്ട് കെപിഎസി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവർ പിന്നീട് ദുഖിക്കേണ്ടി വരും.' -പിടി തോമസ്‌ കുറിച്ചു.

നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് നടി. നടിക്ക് സര്‍ക്കാര്‍ ചികിത്സാ സഹായം അനുവദിച്ചതിന് പിന്നാലെയാണ് വിമര്‍ശനങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. കെപിഎസി ലളിതക്ക് സാമ്പത്തികം ഇല്ലേ എന്നും, അവര്‍ ഇത്രയും നാള്‍ അഭിനയിച്ചതിന്‍റെ സമ്പാദ്യം ഇല്ലേ എന്നൊക്കെയാണ് നടിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍.

Last Updated : Nov 22, 2021, 9:55 PM IST

ABOUT THE AUTHOR

...view details