തിരുവനന്തപുരം: നടന്‍ ബിനീഷ് ബാസ്റ്റിനെതിരായ ജാതീയ അധിക്ഷേപം സംബന്ധിച്ച് സര്‍ക്കാരിന് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍. ഇത് മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച വാര്‍ത്തയാണ്. ഇത്തരത്തിലുള്ള എന്ത് സംഭവമുണ്ടായാലും അതിനെ മാധ്യമങ്ങള്‍ ജാതീയ അധിക്ഷേപമാക്കി മാറ്റുകയാണ്. പ്രശ്‌നത്തെ ഇനിയും മാന്തിപ്പുണ്ണാക്കരുതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
ബിനീഷ് ബാസ്റ്റിനെ അപമാനിച്ച കോളജ് അധികൃതര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കെ.ജെ മാക്‌സി നിയമസഭയില്‍ അവതരിപ്പിച്ച സബ്‌മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി എ. കെ. ബാലന്‍.
ബിനീഷ് ബാസ്റ്റിനെതിരായ അധിക്ഷേപം; മാധ്യമങ്ങളെ വിമര്‍ശിച്ച് എ.കെ ബാലന്‍
പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കോളജ് ഡേക്ക് ബിനീഷ് ബാസ്റ്റിനെതിരെയുണ്ടായ ജാതീയ അധിക്ഷേപം സംബന്ധിച്ച് സര്‍ക്കാരിന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ ബാലന്‍ നിയമസഭയില്‍ പറഞ്ഞു.
ബിനീഷ് ബാസ്റ്റിൻ
തന്‍റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് ദേശീയ അവാർഡ് ജേതാവായ സംവിധായകൻ അനില്‍ രാധാകൃഷ്ണന്‍ പറഞ്ഞത് മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടർന്ന് 'മതമല്ല, എരിയുന്ന വയറിന്‍റെ തീയാണ് പ്രശ്‌ന' മെന്ന് പറഞ്ഞ് സംവിധായകനെതിരെ നടൻ ബിനീഷ് ബാസ്റ്റിൻ വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പാലക്കാട് സർക്കാർ മെഡിക്കല്‍ കോളജിലെ കോളജ് ഡേയില്‍ ബിനീഷ് ബാസ്റ്റിന് നേരിടേണ്ടി വന്ന അപമാനം സമൂഹ മാധ്യമങ്ങളിലും ഏറെ ചര്‍ച്ചയായിരുന്നു.