വയനാട്: ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്ന പരാതിയില്‍ നടൻ വിനായകൻ കുറ്റം സമ്മതിച്ചതായി അന്വേഷണസംഘം. ഫോണ്‍ രേഖയിലെ ശബ്ദം തന്‍റേത് തന്നെയെന്ന് വിനായകൻ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. എന്നാല്‍ യുവതിയോടല്ല, ഒരു പുരുഷനോടാണ് താൻ സംസാരിച്ചതെന്ന് നടൻ മൊഴി നല്‍കി. കഴിഞ്ഞ ഏപ്രിലിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിക്കവേ വിനായകൻ മോശമായി പെരുമാറിയെന്നായിരുന്നു ദളിത് ആക്ടിവിസ്റ്റായ യുവതിയുടെ പരാതി.
മീ ടൂ ആരോപണം; വിനായകൻ കുറ്റം സമ്മതിച്ചെന്ന് പൊലീസ് - malayalam actor vinayakan
യുവതിയോട് സംസാരിക്കുമ്പോൾ വിനായകൻ മദ്യലഹരിയില്‍ ആയിരുന്നെന്നാണ് പൊലീസ് നിഗമനം.
മീ ടൂ ആരോപണം; വിനായകൻ കുറ്റം സമ്മതിച്ചതായി പൊലീസ്
ഫോണ്‍ രേഖയുമായി ബന്ധപ്പെട്ട സൈബർ സെൽ വിവരങ്ങൾ കിട്ടാൻ വൈകുമെങ്കിലും കുറ്റപത്രം താമസിയാതെ കൽപ്പറ്റ സിജെഎം കോടതിയിൽ സമർപ്പിക്കും. കഴിഞ്ഞ ദിവസം അഭിഭാഷകനൊപ്പം കൽപ്പറ്റ സ്റ്റേഷനിലെത്തിയ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. സ്‌റ്റേഷൻ ഉപാധികളോടെ നൽകിയ ജാമ്യത്തിൽ യുവതിയെ ഫോണിൽ ബന്ധപ്പെടരുതെന്നും ശല്യം ചെയ്യരുതെന്നും പരാമർശവുമുണ്ടായിരുന്നു.