ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം തെലുങ്ക് സിനിമയിലെ പകരം വയ്ക്കാനില്ലാത്ത താരമായി മാറിയിരിക്കുകയാണ് റാണ ദഗുബാട്ടി. ഏത് തരം കഥാപാത്രമായാലും അവയെല്ലാം റാണയുടെ കൈയ്യില്‍ ഭദ്രമാണ്. എന്നാല്‍ സിനിമയിലെത്തും മുമ്പുള്ള തന്‍റെജീവിതത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരമിപ്പോൾ.
തനിക്ക് പഠിക്കാന്‍ ഒട്ടും ഇഷ്ടമല്ലായിരുന്നു എന്നാണ് റാണ പറയുന്നത്. 'എങ്ങനെയും സിനിമയിലെത്തുക എന്നതായിരുന്നു ലക്ഷ്യം. എന്‍റെമുത്തച്ഛന്‍ ഡി രാമനായ്ഡു ഒരിക്കലും എന്‍റെപഠനത്തെ കുറിച്ച് ആശങ്കപ്പെട്ടിരുന്നില്ല. ഞാന്‍ എഡിറ്റിങ് പഠിക്കുന്നുണ്ടെന്നും നന്നായി വായിക്കുമെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. എന്‍റെമറ്റ് കഴിവുകള്‍ക്കാണ് അദ്ദേഹം പ്രാധാന്യം നല്‍കിയത്.’ റാണ പറയുന്നു.
പത്താം ക്ലാസില്‍ തോറ്റ തന്നെ പരീക്ഷ എഴുതിയെടുക്കുന്നതിനായി മറ്റൊരു സ്കൂളില്‍ ചേർത്തെന്നും അവിടെ വച്ചാണ് രാം ചരണിനെ പരിചയപ്പെടുന്നതെന്നും റാണ ഓർക്കുന്നു. രാം ചരണും പത്താം ക്ലാസ് പരീക്ഷ തോറ്റ് അവിടെ എത്തിയതായിരുന്നു. അങ്ങനെയാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്.
തന്‍റെഅഭിനയ ജീവിതത്തിലെ നാഴികക്കല്ലായി മാറിയ ബാഹുബലിയെ കുറിച്ചും റാണ സംസാരിച്ചു. ബാഹുബലിക്ക് മുമ്പ് തനിക്ക് പ്രഭാസുമായി സൗഹൃദം ഇല്ലായിരുന്നു എന്നും അദ്ദേഹം പറയുന്നു. ‘പ്രഭാസില്‍ നിന്നും ഞാന്‍ പഠിച്ച ആദ്യ പാഠം ക്ഷമയാണ്. അദ്ദേഹമാണ് ബാഹുബലിയുടെ നെടുംതൂണ്‍. ചോദ്യം ചെയ്യാനാകാത്ത പിന്തുണയാണ് പ്രഭാസ് ആ ചിത്രത്തിന് നല്‍കിയത്. ബാഹുബലിക്കായി മാറ്റി വച്ച അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രഭാസിന് കൈനിറയെ ചിത്രങ്ങളില്‍ അഭിനയിക്കുകയും കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും ചെയ്യാമായിരുന്നു. ഒരു സെക്കന്‍ഡ് പോലും അദ്ദേഹം അതൊന്നും ചിന്തിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെആത്മാര്‍ത്ഥത, സമര്‍പ്പണം, ക്ഷമ ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ്,’ റാണ പറയുന്നു.