കേരളം

kerala

ETV Bharat / sitara

Marakkar song | Ilaveyil | 'ഇളവെയിലലകളില്‍ ഒഴുകും'; ഒരു പടികൂടി പ്രതീക്ഷയേറ്റി മരക്കാറിലെ ഗാനം - കീര്‍ത്തി സുരേഷ് ഗാനം

'മരക്കാറി'ലെ (Marakkar) 'ഇളവെയിലലകളില്‍ ഒഴുകും' (Ilaveyilalkalil Ozhukum)എന്ന് തുടങ്ങുന്ന ലിറിക്കല്‍ ഗാനം പുറത്ത്

Marakkar songs  Marakkar Ilaveyil song released  Marakkar release  Mohanlal new movie  Priyadarshan new movie  Pranav Mohanlal new movie  Kalyani Priyadarshan new movie  Mohanlal Priyadarshan hits  trending  Antony Perumbavoor  Latest film  Latest movie  Latest Indian movie  Celebrity news  Entertainment news  movie news  film news  trending news  Marakkar Lion of the Arabian Sea  മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം  മരക്കാര്‍ ഗാനം  മരക്കാര്‍ ഇളവെയില്‍ ഗാനം പുറത്ത്  Keerthi Suresh songs  Keerthi Suresh new movie  കീര്‍ത്തി സുരേഷ് ഗാനം
Marakkar song | Ilaveyil | 'ഇളവെയിലലകളില്‍ ഒഴുകി' മരക്കാറും കീര്‍ത്തിയും

By

Published : Nov 20, 2021, 5:54 PM IST

പ്രേക്ഷകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ (Mohanlal Priyadarshan) ബിഗ്‌ ബഡ്‌ജറ്റ് ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം (Marakkar Arabikadalinte Simham). ചിത്രത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. 'ഇളവെയിലലകളില്‍ ഒഴുകും' (Ilaveyilalkalil Ozhukum) എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

മലയാളം, തമിഴ്‌, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഗാനം പുറത്തിറങ്ങിയിട്ടുണ്ട്. 5.29 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ഗാനത്തില്‍ കീര്‍ത്തി സുരേഷാണ് (Keerthi Suresh) ഹൈലൈറ്റ്. മോഹന്‍ലാല്‍ (Mohanlal), മഞ്ജു വാര്യര്‍ (Manju Warrier), അര്‍ജുന്‍ (Arjun), പ്രഭു (Prabhu), സിദ്ദിഖ് (Siddique), തുടങ്ങി വന്‍ താരനിരയാണ് ഗാനരംഗത്തില്‍ മിന്നിമറയുന്നത്. പുറത്തിറങ്ങിയ മറ്റ്‌ ഗാനങ്ങളെ പോലെ മനോഹരമാണ് ഈ ഗാനവും. പ്രഭ വര്‍മയുടെ വരികള്‍ക്ക് റോണി റാഫേലിന്‍റെ സംഗീതത്തില്‍ എം.ജി ശ്രീകുമാറും ശ്രേയ ഘോഷാലും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് കുഞ്ഞാലി മരക്കാറായി (Kunjali Marakkar) എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍ (Pranav Mohanlal), അര്‍ജുന്‍, പ്രഭു, സുനില്‍ ഷെട്ടി (Sunil Shetty), മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍ (Kalyani Priyadarshan), നെടുമുടി വേണു (Nedumudi Venu), സിദ്ദിഖ്, ഫാസില്‍ (Fazil), ഇന്നസെന്‍റ്‌ (Innocent), അശോക് സെല്‍വന്‍ തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Also Read: IFFI 2021 | പിടിച്ചുലയ്ക്കും ചിത്രങ്ങള്‍, വീട്ടിലിരുന്ന് കണ്ടും സംവദിക്കാം ; ഗോവ മേളയ്ക്ക് തിരിതെളിയുന്നു

100 കോടി ബഡ്‌ജറ്റിലൊരുങ്ങിയ (Big budget movie) മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണ് 'മരക്കാര്‍'. ആശിര്‍വാദ്‌ സിനിമാസ് (Aashirvad Cinemas), മൂണ്‍ഷൂട്ട് എന്‍റര്‍ടെയ്‌ന്‍മെന്‍റ് (Moonshot Entertainment), കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് (Confidence Group) എന്നീ ബാനറുകളിലാണ് നിര്‍മാണം. പ്രിയദര്‍ശന്‍ (Priyadarshan) രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഐവി ശശിയുമായി ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. എസ്.തിരുനവുകരസു ഛായാഗ്രഹണവും നിര്‍വഹിക്കും. പ്രിയദര്‍ശന്‍, അനി ഐവി ശശി, എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ.

ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഡിസംബര്‍ രണ്ടിനാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. നേരത്തെ ചിത്രം ഡയറക്‌ട്‌ ഒടിടി റിലീസായി (OTT release) ആമസോണ്‍ പ്രൈമിലൂടെ (Amazon Prime release) എത്തുമെന്നാണ് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ (Antony Perumbavoor) പറഞ്ഞിരുന്നത്. മരക്കാര്‍ 90 കോടി രൂപയ്‌ക്കാണ് ആമസോണ്‍ എടുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആന്‍റണി പെരുമ്പാവൂര്‍ ചില നിബന്ധനകള്‍ മുന്നോട്ടുവയ്‌ക്കുകയും തിയേറ്റര്‍ ഉടമകള്‍ തയ്യാറാവാതിരുന്നതുമാണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന തീരുമാനത്തിലേക്ക് നീങ്ങാന്‍ കാരണം. എന്നാല്‍ മരക്കാര്‍ പ്രിവ്യു കണ്ടതിന് ശേഷം, മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതാണ് നല്ലതെന്ന അഭിപ്രായം മുന്നോട്ടുവച്ചതോടെ തീരുമാനം മാറി.

റിലീസിനെത്തും മുമ്പേ 67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മരക്കാര്‍ തിളങ്ങി. മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സ്‌പെഷ്യല്‍ ഇഫക്‌ടുകള്‍, മികച്ച വസ്‌ത്രാലങ്കാരം എന്നിങ്ങനെ മൂന്ന് പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

ABOUT THE AUTHOR

...view details