കേരളം

kerala

By

Published : Nov 29, 2021, 5:53 PM IST

ETV Bharat / sitara

Marakkar grand trailer release :'ചരിത്രത്തിന്‍റെ ഭാഗമാകാന്‍ റെഡിയാണോ'? മരക്കാര്‍ ഗ്രാന്‍ഡ്‌ ട്രെയ്‌ലര്‍ നാളെ..

Marakkar grand trailer release : മരക്കാര്‍ ഗ്രാന്‍ഡ് ട്രെയ്‌ലര്‍ നാളെ റിലീസ് ചെയ്യും. അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ മരക്കാര്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്താന്‍ ഇനി മൂന്ന്‌ ദിനം കൂടി.

Marakkar grand trailer release  Marakkar Lion of the Arabian Sea grand trailer release  Marakkar Teaser 3  Marakkar Official teaser  Marakkar songs  First 100 Crore Budget Malayalam movie  Pranav Mohanlal with Mohanlal  Marakkar cast and crew  Marakkar Theatre release  മരക്കാര്‍ ഗ്രാന്‍ഡ്‌ ട്രെയ്‌ലര്‍ നാളെ  Malayalam Entertainment news  Malayalam movie news  Malayalam Celebrity news  Mohanlal latest movie
Marakkar grand trailer release : 'ചരിത്രത്തിന്‍റെ ഭാഗമാകാന്‍ നിങ്ങള്‍ റെഡിയാണോ'? മരക്കാര്‍ ഗ്രാന്‍ഡ്‌ ട്രെയ്‌ലര്‍ നാളെ..

Marakkar grand trailer release : ആരാധകര്‍ നാളേറെയായി ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബിഗ്‌ ബഡ്‌ജറ്റ് ചിത്രമാണ് 'മരക്കാര്‍ : അറബിക്കടലിന്‍റെ സിംഹം.' ചിത്രത്തിന്‍റെ ഗ്രാന്‍ഡ്‌ ട്രെയ്‌ലര്‍ നാളെ പുറത്തിറങ്ങും. 'മരക്കാര്‍' ഗ്രാന്‍ഡ്‌ ട്രെയ്‌ലര്‍ നാളെ നാല്‌ മണിക്ക് പുറത്തിറങ്ങുമെന്ന് മോഹന്‍ലാല്‍ തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ ആരാധകരെ അറിയിച്ചു.

Marakkar Teaser 3 : Marakkar Official teaser : കഴിഞ്ഞ ദിവസം ചിത്രത്തിലെ മൂന്നാമത്തെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. മറ്റ്‌ ടീസറുകളിലേത് പോലെ യുദ്ധരംഗങ്ങള്‍ തന്നെയാണ് മൂന്നാമത്തെ ടീസറിലും ദൃശ്യമാവുക. ഒരു ദിവസം കൊണ്ട് ടീസറിന് എട്ട് ലക്ഷത്തിലധികം കാഴ്‌ച്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. മരക്കാര്‍ ആദ്യ രണ്ട് ടീസറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. രണ്ടാം ടീസറിന് ഒരു ദിവസം കൊണ്ട് ഒരു മില്യണിലധികം കാഴ്‌ചക്കാരെയാണ് ലഭിച്ചത്.

Marakkar songs : ടീസര്‍ കൂടാതെ ചിത്രത്തിലെ ഗാനങ്ങളും പുറത്തിറങ്ങിയിരുന്നു. ഇതിനോടകം തന്നെ ചിത്രത്തിലെ അഞ്ച് ലിറിക്കല്‍ വീഡിയോ ഗാനങ്ങളാണ് പുറത്തിറങ്ങിയത്. ഏറ്റവും ഒടുവിലായി 'നീയേ എന്‍ തായേ' എന്ന ഗാനമാണ് പുറത്തിറങ്ങിയത്.

First 100 Crore Budget Malayalam movie : മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് 'മരക്കാര്‍' പുറത്തിറങ്ങുന്നത്. 100 കോടി ബഡ്‌ജറ്റിലൊരുങ്ങിയ മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണ് 'മരക്കാര്‍'. ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് കുഞ്ഞാലി മരക്കാറായി എത്തുന്നത്.

Pranav Mohanlal with Mohanlal : മോഹന്‍ലാലും പ്രണവ് മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മരക്കാര്‍. ഇവരെ കൂടാതെ അര്‍ജുന്‍, പ്രഭു, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, സിദ്ദിഖ്, ഫാസില്‍, ഇന്നസെന്‍റ്‌, അശോക് സെല്‍വ, ഹരീഷ്‌ പേരടി തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Marakkar cast and crew : ആശിര്‍വാദ്‌ സിനിമാസ്, മൂണ്‍ഷൂട്ട് എന്‍റര്‍ടെയ്‌ന്‍മെന്‍റ്, കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ഡോക്‌ടര്‍ റോയ്‌, സന്തോഷ്‌ ടി. കുരുവിള എന്നിവര്‍ ആന്‍റണി പെരുമ്പാവൂരിന്‍റെ സഹ നിര്‍മാതാക്കളാണ്. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. എസ്.തിരുനവുകരസു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. പ്രിയദര്‍ശന്‍, അനി ഐവി ശശി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. സിദ്ധാര്‍ഥ്‌ പ്രിയദര്‍ശനാണ് വിഎഫ്‌എക്‌സ്‌. രാഹുല്‍ രാജാണ് പശ്ചാത്തല സംഗീതം. റോണി റാഫേല്‍ ആണ് സംഗീതം.

Marakkar Theatre release : അഞ്ച് ഭാഷകളിലായി ലോകമെമ്പാടുള്ള തിയേറ്ററുകളില്‍ ഇനി 'മരക്കാര്‍' എത്താന്‍ മൂന്ന് ദിനം കൂടി.. ഡിസംബര്‍ രണ്ടിനാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം അറുന്നൂറോളം സ്ക്രീനുകള്‍ ചിത്രം ചാര്‍ട്ട് ചെയ്‌ത്‌ കഴിഞ്ഞു.

Also Read :Salman Khan request fans not waste milk: 'എനിക്ക് പാലഭിഷേകം വേണ്ട.. അത് ദരിദ്രരായ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കൂ'; ആരാധകനോട്‌ സല്‍മാന്‍ ഖാന്‍

ABOUT THE AUTHOR

...view details