കേരളം

kerala

ETV Bharat / sitara

ബ്രഹ്മാണ്ഡ ചിത്രത്തിന് ബ്രഹ്മാണ്ഡ റിലീസ്; മരക്കാർ റിലീസ് 600 സ്‌ക്രീനിലെന്ന് റിപ്പോർട്ട് - മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം

ഓഗസ്റ്റ് 12നാണ് മോഹൻലാൽ- പ്രിയദർശൻ ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം റിലീസ് ചെയ്യുന്നത്.

marakkar movie  marakkar arabikadalinte simham release  mohanlal latest movie  മോഹൻലാൽ  മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം  സിനിമ വാർത്തകള്‍
മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം

By

Published : Jun 23, 2021, 1:11 AM IST

സിനിമാ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ബ്രാഹ്മാണ്ഡ മലയാള ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം സംസ്ഥാനത്തെ 600 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ആദ്യമായിട്ടായിരിക്കും ഇത്രയധികം സ്‌ക്രീനില്‍ ഒരു മലയാള ചിത്രം റിലീസ് ചെയ്യുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. ദേശീയ അവാർഡിൽ തിളങ്ങിയ മോഹൻലാൽ- പ്രിയദർശൻ ചിത്രം ഓഗസ്റ്റ് 12ന് ആഗോളതലത്തിൽ റിലീസ് ചെയ്യുമെന്നാണ് ആശിർവാദ് സിനിമാസ് അറിയിച്ചിരിക്കുന്നത്.

മോഹൻലാലിനൊപ്പം ബോളിവുഡ് നടൻ സുനില്‍ ഷെട്ടി, പ്രണവ് മോഹൻലാൽ, മഞ്ജു വാര്യർ, പ്രഭു, അര്‍ജുന്‍ സാര്‍ജ, കീര്‍ത്തി സുരേഷ്, മധു, കല്യാണി പ്രിയദർശൻ തുടങ്ങി പ്രമുഖതാരനിര തന്നെ അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മരക്കാർ അറബിക്കടലിന്‍റെ സിംഹം. ഇക്കഴിഞ്ഞ ദേശീയ അവാർഡിൽ മികച്ച ചിത്രമായും വിഎഫ്എക്സിനുമുള്ള പുരസ്‌കാരം മരക്കാറിനായിരുന്നു.

also read:മരക്കാർ റിലീസ് ഓഗസ്റ്റിലേക്ക് നീട്ടി

നൂറു കോടി രൂപയാണ് നിർമാതാക്കളായ ആന്‍റണി പെരുമ്പാവൂർ, സി.ജെ.റോയ്, സന്തോഷ് കുരുവിള എന്നിവർ ചിത്രത്തിനായി മുതൽമുടക്കിയതെന്നാണ് റിപ്പോർട്ടുകൾ. തിരു ഛായാഗ്രഹണവും അയ്യപ്പൻ നായർ എംഎസ് എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിന്‍റെ കലാസംവിധായകൻ സാബു സിറിൽ ആണ്. റോണി റാഫേൽ സംഗീതവും രാഹുൽരാജ് പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.

ABOUT THE AUTHOR

...view details