കൊച്ചി: സമൂഹമാധ്യമങ്ങളില്‍ വൈറലായി മഞ്ജു വാര്യരുടെ പുതിയ ലുക്ക്. ചതുര്‍മുഖം എന്ന സിനിമയുടെ വാര്‍ത്താസമ്മേളനത്തിന് കൊച്ചിയില്‍ എത്തിയതായിരുന്നു നടി. വെള്ള ഷര്‍ട്ടും കറുത്ത സ്കർട്ടും ആയിരുന്നു വേഷം. അതിവേഗം ചിത്രം വൈറലായി. 'ലേഡി മമ്മൂക്ക' എന്ന തലക്കെട്ടോടെയാണ് പല പേജുകളിലും ആരാധകര്‍ ചിത്രം പങ്കുവയ്ക്കുന്നത്.
'ലേഡി മമ്മൂക്ക'; മൊഞ്ചത്തിയായി മഞ്ജു,ലുക്ക് വൈറല്‍ - Manju Warrier Chathurmughan Look
ചതുര്‍മുഖം എന്ന ചിത്രത്തിന്‍റെ വാര്‍ത്താസമ്മേളനത്തിന് എത്തിയതായിരുന്നു മഞ്ജു. പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യമെന്ന് ആരാധകര്‍.
പ്രായം എത്രയായാലും മഞ്ചുവിന്‍റെ മൊഞ്ചൊന്നും പോയിപ്പോകൂല, വൈറലായി ചിത്രങ്ങല്‍
ചതുര്‍മുഖനില്‍ മഞ്ജുവിനൊപ്പം സണ്ണി വെയിനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ടെക്നോ-ഹൊറർ ചിത്രമാണ് ചതുര്‍മുഖന്‍. ജിസ് ടോംസ് മൂവിയുടെ ബാനറിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസും ജിസ് ടോംസും, ജസ്റ്റിൻ തോമസും ചേർന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് കമല ശങ്കറും, സലീൽ വിയും ചേര്‍ന്നാണ്.
Last Updated : Mar 27, 2021, 8:32 PM IST