തന്‍റെ തമിഴ് അരങ്ങേറ്റ ചിത്രമായ അസുരൻ കണ്ടതിന് ഉലകനായകൻ കമല്‍ ഹാസന് നന്ദി പറഞ്ഞ് മഞ്ജു വാര്യർ. കമല്‍ ഹാസനെ നേരില്‍ കണ്ടാണ് മഞ്ജു നന്ദി അറിയിച്ചത്. കമലിനൊപ്പം മകൾ ശ്രുതി ഹാസനും സിനിമ കാണാൻ എത്തിയിരുന്നു. മൂവരും ഒന്നിച്ച നില്‍ക്കുന്ന ചിത്രവും മഞ്ജു സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം; കമല്‍ ഹാസനോട് മഞ്ജു വാര്യർ - manju warrier with kamal haasan
കമലിനൊപ്പം മകൾ ശ്രുതി ഹാസനും സിനിമ കാണാൻ എത്തിയിരുന്നു. മൂവരും ഒന്നിച്ച നില്‍ക്കുന്ന ചിത്രവും മഞ്ജു സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

'അസുരൻ കണ്ടതിനും ഇഷ്ടപ്പെട്ടുവെന്ന് അറിയിച്ചതിനും നന്ദി', കമല്‍ ഹാസനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് മഞ്ജു കുറിച്ചു. വെട്രിമാരൻ ഒരുക്കിയ ചിത്രത്തില്‍ ധനുഷാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശിവസാമി എന്ന കർഷകനായി ധനുഷ് എത്തുമ്പോൾ അദ്ദേഹത്തിന്‍റെ ഭാര്യ പച്ചൈയമ്മാളിന്‍റെ വേഷത്തിലാണ് മഞ്ജു പ്രത്യക്ഷപ്പെടുന്നത്. വർഷങ്ങൾക്ക് ശേഷം ക്ഷുഭിതയായ മഞ്ജു വാര്യരെ വീണ്ടും സ്ക്രീനില്‍ കാണാൻ സാധിച്ചു എന്നാണ് ചിത്രം കണ്ടവർ ഒരേ സ്വരത്തില്‍ പറയുന്നത്.
പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ 'വെക്കൈ' എന്ന നോവലിന്‍റെ ചലച്ചിത്ര ആവിഷ്‌കാരമാണ് അസുരൻ. ബാലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, പവന്‍, യോഗി ബാബു, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ മികച്ച പ്രതികരണങ്ങളും കളക്ഷനുമാണ് അസുരൻ നേടുന്നത്.