കേരളം

kerala

ETV Bharat / sitara

നിനക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നീ എന്നും എന്‍റെ ആത്മസൂഹ്യത്ത്; ഗീതുവിനോട് മഞ്ജു - manju warrier fb post wishing geethu mohandas on her birthday

കഴിഞ്ഞ ദിവസം നടി ഭാവനയുടെ പിറന്നാളിനും രസകരമായ ജന്മദിനാശംസകളുമായി മഞ്ജു എത്തിയിരുന്നു.

നിനക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നീ എന്നും എന്‍റെ ആത്മസൂഹ്യത്ത്; ഗീതുവിനോട് മഞ്ജു

By

Published : Jun 8, 2019, 12:46 PM IST

നടിയും സംവിധായികയുമായ ഗീതു മോഹൻദാസിന് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു വാര്യർ.

''ഗീതു... പിറന്നാൾ ആശംസകൾ. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. നീ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നീ എന്നും എന്‍റെ ഏറ്റവും അടുത്ത സുഹൃത്തായിരിക്കും'', ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് കൊണ്ട് മഞ്ജു കുറിച്ചു. നടൻ കുഞ്ചാക്കോ ബോബനാണ് ചിത്രം എടുത്തിരിക്കുന്നത്. പിറന്നാൾ ആശംസകൾ നേരുന്നതിനൊപ്പം 'BFFLWYLION' എന്നാണ് മഞ്ജു ഗീതുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. വാക്കിന്‍റെ അർഥം മനസിലാകാത്ത ആരാധകർ ''മഞ്ജു ചേച്ചി ഇങ്ങനെ പോയാല്‍ പൃഥ്വിരാജിന്‍റെ കഞ്ഞിയില്‍ പാറ്റയിടുമല്ലോ'' തുടങ്ങിയ രസകരമായ കമന്‍റുകളാണ് പോസ്റ്റിന് നല്‍കിയിരിക്കുന്നത്.

രഘുനാഥ് പലേരി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'ഒന്ന് മുതല്‍ പൂജ്യം വരെ' എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് ഗീതു മോഹൻദാസ് സിനിമയില്‍ എത്തുന്നതിന്. ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരവും ഗീതു നേടി.

പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ രാജീവ് രവിയെ വിവാഹം ചെയ്തതോടെ അഭിനയത്തില്‍ ഇടവേള എടുത്ത ഗീതു ഇപ്പോൾ സംവിധാന രംഗത്താണ് പ്രവർത്തിക്കുന്നത്. ഗീതു ആദ്യമായി സംവിധാനം ചെയ്ത 'ലയേഴ്സ് ഡയസ്' എന്ന ചിത്രം 87ാമത് ഓസ്കാർ പുരസ്കാരത്തിന് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എൻട്രിയായിരുന്നു. നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന 'മൂത്തോൻ' ആണ് ഗീതു ഇപ്പോൾ സംവിധാനം ചെയ്ത് കൊണ്ടിരിക്കുന്ന ചിത്രം.

For All Latest Updates

ABOUT THE AUTHOR

...view details