നവാഗതനായ രാകേഷ് ബാല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാർജാര ഒരു കല്ലുവച്ച നുണ'. ജെയ്‌സൺ, വിഹാൻ, രേണുക എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മുല്ലപ്പള്ളി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ചാക്കോ മുല്ലപ്പള്ളിയാണ് നിർമാണം. ജെറി സൈമൺ ഛായാഗ്രഹണം നിർവ്വഹിക്കുന്ന സിനിമയിൽ സുധീർ കരമന, ഹരീഷ് പേരടി, ടിനി ടോം, രാജേഷ് പാണാവള്ളി, കൊല്ലം സുധി, അഭിരാമി എന്നിവരും അഭിനയിക്കുന്നുണ്ട്.
'മാർജാര ഒരു കല്ലുവച്ച നുണ'; പ്രൊമോ ഗാനത്തിന് വൻ സ്വീകാര്യത - 'മാർജാര ഒരു കല്ലുവച്ച നുണ' വാർത്ത
ചിത്രത്തിലെ ഗാനങ്ങൾ ആരാധകർ ഏറ്റെടുത്തതോടെ വിജയ പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

മാർജാര ഒരു കല്ലുവച്ച നുണ
റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് കിരൺ ജോസ് സംഗീതം പകരുന്നു. മണിചിത്രത്താഴിലേതുപോലെ ദുരൂഹത നിറഞ്ഞതും മെലോഡിയസ് ആയിട്ടുള്ളതുമായ ഗാനങ്ങള്‍ മാർജാരയിലുണ്ടാകും. ദീപാവലി ദിനത്തിൽ ചിത്രത്തിന്‍റെ പ്രോമൊ സോങ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മലയാളത്തിന്‍റെ യുവഗായകൻ ജോബ് കുര്യൻ ആലപിച്ച "ആരൊരാൾ..." എന്ന് തുടങ്ങുന്ന ഗാനത്തിന് വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങള്‍ പോലെ മികച്ചതായിരിക്കും 'മാർജാര ഒരു കല്ലുവച്ച നുണ'യെന്നാണ് പ്രതീക്ഷിക്കുന്നത്.
Last Updated : Oct 29, 2019, 10:41 PM IST