മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രം മണിച്ചിത്രത്താഴിന്‍റെ ഹിന്ദി പതിപ്പ് 'ഭൂല്‍ ഭുലയ്യ'യുടെ രണ്ടാം ഭാഗം വരുന്നതായി സൂചന. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് അക്ഷയ് കുമാറും വിദ്യാബാലനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരുന്നതായി ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
'ഭൂല്‍ ഭുലയ്യ'ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു
2007 ല്‍ പുറത്തിറങ്ങിയ ഭൂല്‍ ഭുലയ്യ ഹിറ്റ് ചാർട്ടില്‍ ഇടം പിടിച്ചിരുന്നു.
'ഭൂല്‍ ഭുലയ്യ'ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു
എന്നാല്‍ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനായിരിക്കില്ലെന്നാണ് വിവരങ്ങള്‍. ഫര്‍ഹദ് സാംജിയായിരിക്കും ചിത്രം സംവിധാനം ചെയ്യുന്നത്. ഇത് സംബന്ധിച്ച് ആദ്യ ഭാഗത്തിന്‍റെ നിര്‍മ്മാതാവ് ഭൂഷന്‍ കുമാര്‍ ഫര്‍ഹദുമായി ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ അക്ഷയ് കുമാറിനെ നായകനാക്കി ഹൗസ് ഫുല്‍ 4 സംവിധാനം ചെയ്യുകയാണ് ഫര്‍ഹദ്. ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായ ശേഷമായിരിക്കും ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാഗത്തിലെ അഭിനേതാക്കളെ തീരുമാനിക്കുക.
Last Updated : May 15, 2019, 12:25 PM IST