കേരളം

kerala

ETV Bharat / sitara

എനിക്ക് കാന്‍സര്‍ കിട്ടി പക്ഷെ കാന്‍സറിനു എന്നെ കിട്ടിയില്ല; 10 ഇയര്‍ ചലഞ്ച് പങ്കുവെച്ച്‌ മംമ്ത - mamta mohandas

വ്യത്യസ്തമായ ഒരു 10 ഇയർ ചലഞ്ച് പങ്കുവച്ചിരിക്കുകയാണ് നടി മമ്ത മോഹൻദാസ്. കാൻസർ ബാധിതയായ സമയത്തും അതിനു ശേഷവുമുള്ള ചിത്രങ്ങൾ വികാരനിർഭരമായ കുറിപ്പോടെയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

mamta1

By

Published : Feb 4, 2019, 11:32 PM IST

ലോക കാന്‍സര്‍ ദിനത്തില്‍ നടി മംമ്ത മോഹന്‍ദാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ വൈറലാകുന്നു. കാന്‍സര്‍ ബാധിച്ച് സമയത്ത് തല മുണ്ഡനം ചെയ്തപ്പോഴുള്ള ചിത്രവും പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു ചിത്രവുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനു താഴെ താരത്തിൻ്റെ ധൈര്യത്തെ പ്രശംസിച്ച് ആയിരക്കണക്കിന് പേരാണ് ഇതിനോടകം കമൻ്റ് ചെയ്തിരിക്കുന്നത്.

'ഇന്ന് ലോക കാന്‍സര്‍ ദിനം. എൻ്റെ 10 ഇയര്‍ ചലഞ്ചിൻ്റെ ചിത്രം പോസ്റ്റ് ചെയ്യാന്‍ ഈ ദിവസം വരെ കാത്തിരിക്കാന്‍ തീരുമാനിച്ചു. എനിക്ക് കാന്‍സര്‍ കിട്ടി, പക്ഷേ കാന്‍സറിന് എന്നെ കിട്ടിയില്ല'

എനിക്കും എൻ്റെ കുടുംബത്തിനുമുണ്ടായിരുന്ന എല്ലാ പദ്ധതികളും മാറിമറിഞ്ഞ വര്‍ഷമാണ് 2009. കഴിഞ്ഞ പത്തുവര്‍ഷങ്ങൾ വലിയ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. തിരിഞ്ഞുനോക്കുമ്പോൾ ഈ കാലമത്രയും ഞാന്‍ ശക്തമായി പോരാടുകയായിരുന്നുവെന്ന് മനസിലായി. ഈ കാലമത്രയും ശക്തമായി പോസീറ്റീവായി ഇരിക്കുന്നത് ബുദ്ധിമുട്ടാണ്. എന്നാൽ ഞാൻ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ നിരവധി പേരുണ്ട്. ആദ്യമായി ഞാനെൻ്റെ അച്ഛനോടും അമ്മയോടും നന്ദിപറയുന്നു. സഹോദരസ്‌നേഹം എന്തെന്ന് കാണിച്ച് തന്ന എൻ്റെ ചില കസിന്‍സ്, ഞാന്‍ ശരിക്കും ആരോഗ്യവതിയാണോ അതോ അഭിനയിക്കുകയാണോ എന്ന് നിരന്തരം അന്വേഷിക്കുന്ന പ്രിയപ്പെട്ട സുഹൃത്തുക്കള്‍. എനിക്കൊപ്പം നിന്ന സഹപ്രവര്‍ത്തകര്‍. പിന്നെ എതാണ് ശരിയെന്നും തെറ്റെന്നും ഉള്ള തിരിച്ചറിവുണ്ടാകാൻ ഈ ലോകം എനിക്ക് തന്ന അവസരങ്ങൾ.'' മമ്ത സോഷ്യൽ മീഡിയയിൽ കുറിച്ചു.

പൃഥ്വിരാജിനൊപ്പമുള്ള 9, ദിലീപിനൊപ്പം കോടതി സമക്ഷം ബാലൻ വക്കീൽ, മോഹൻലാൽ ചിത്രം ലൂസിഫർ എന്നിവയാണ് മംമ്തയുടെ ഇറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

ABOUT THE AUTHOR

...view details