കേരളം

kerala

ETV Bharat / sitara

മമ്മൂട്ടി പലിശക്കാരൻ ‘ഷൈലോക്ക്’ - ajay vasudev

ആഗസ്റ്റ് ഏഴ് മുതലാണ് ഷൈലോക്കിന്‍റെ ചിത്രീകരണം ആരംഭിക്കുന്നത്. ചിത്രം ക്രിസ്‌മസ് റിലീസായി തിയേറ്ററുകളില്‍ എത്തും.

മമ്മൂട്ടി ഇനി പലിശക്കാരൻ ‘ഷൈലോക്ക്’

By

Published : Jul 16, 2019, 6:44 PM IST

രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ‘ഷൈലോക്ക്' എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ ലോഞ്ച് ചടങ്ങ് കൊച്ചിയില്‍ നടന്നു. സംവിധായകന്‍ ജോഷിയായിരുന്നു ചിത്രത്തിന്‍റെ ടൈറ്റില്‍ ലോഞ്ച് നിർവ്വഹിച്ചത്.

മീന, അരുണ്‍ ഗോപി, ലാലു അലക്‌സ്, ജോബി ജോര്‍ജ്, ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ഷൈലോക്കിന് തിരക്കഥ ഒരുക്കുന്നത്. മെഗാ മാസ് ആയി ഒരുങ്ങുന്ന ചിത്രത്തിൽ പലിശക്കാരന്‍റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. നടി മീനയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. നടൻ രാജ് കിരൺ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

ഗുഡ്‌വിൽ എന്‍റര്‍ടൈന്‍മെന്‍സിന്‍റെ ബാനറില്‍ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. അബ്രഹാമിന്‍റെ സന്തതികള്‍, കസബ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മൂന്നാമതായാണ് ഈ ബാനര്‍ മമ്മൂട്ടിയുടെ സിനിമ നിര്‍മ്മിക്കുന്നത്. രമേഷ് പിഷാരടി ചിത്രമായ 'ഗാനഗന്ധര്‍വ്വ'നിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.

ABOUT THE AUTHOR

...view details