തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് നടന്‍ മമ്മൂട്ടി. 'വണ്‍' എന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി സെക്രട്ടറിയേറ്റില്‍ എത്തിയ താരം നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടു. സൗഹൃദ സന്ദർശനത്തിന്‍റെ ചിത്രം മുഖ്യമന്ത്രിയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് മമ്മൂട്ടി - kerala chief minister and mammootty
'വണ്‍' എന്ന മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി സെക്രട്ടറിയേറ്റില്‍ എത്തിയതായിരുന്നു താരം.
മമ്മൂട്ടി പിണറായി വിജയൻ
മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം തിരുവനന്തപുരം സെക്രട്ടറിയേറ്റിലും ദര്‍ബാര്‍ ഹാളിലുമായാണ് നടക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായാണ് എത്തുന്നത്. അയോധ്യ വിധിയെ തുടര്‍ന്നുള്ള സുരക്ഷാ അവലോകന യോഗങ്ങള്‍ക്ക് ശേഷമാണ് താരം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. സെക്രട്ടറിയേറ്റില്‍ നാളെയും ചിത്രീകരണം ഉണ്ടാകും.