കേരളം

kerala

ETV Bharat / sitara

'ആവുന്നത്രയും കാലം നിങ്ങളെ എന്‍റര്‍ടെയ്‌ന്‍ ചെയ്യിക്കും,നല്‍കിയ സ്‌നേഹം പലമടങ്ങായി തിരിച്ചര്‍പ്പിക്കുന്നു' - mammootty birthday

'ജന്മദിനം വലിയ രീതിയില്‍ ആഘോഷിക്കാന്‍ സാധാരണ മടിയുള്ള വ്യക്തിയാണ്. അറിയുന്നവരും അറിയാത്തവരുമായ ആളുകള്‍ സ്വന്തം കുടുംബാംഗത്തെപ്പോലെ കണ്ട് ഈ ദിവസം പ്രത്യേകതയുള്ളതാക്കി. ഞാന്‍ അനുഗ്രഹിക്കപ്പെട്ടവനായി തോന്നുന്നത് ഇപ്പോഴാണ്'

mammootty  മമ്മൂട്ടി  mammootty birthday  മമ്മൂട്ടി പിറന്നാള്‍
'ആവുന്നത്രയും കാലം നിങ്ങളെ എന്‍റര്‍ടെയ്‌ന്‍ ചെയ്യും; ലഭിച്ച സ്‌നേഹം പലമടങ്ങായി അര്‍പ്പിക്കുന്നു'

By

Published : Sep 7, 2021, 9:04 PM IST

Updated : Sep 7, 2021, 10:47 PM IST

പിറന്നാള്‍ ദിനത്തില്‍ ലഭിച്ച സ്നേഹാശംസകള്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി. സപ്‌തതി നിറവിലുള്ള താരം ഫെയ്‌സ്‌ബുക്ക് കുറിപ്പിലൂടെയാണ് സന്തോഷം പങ്കിട്ടത്.

also read: ഇത് അഭിമാനമോ അസൂയയോ... വാപ്പച്ചിക്ക് ദുൽഖറിന്‍റെ പിറന്നാൾ സന്ദേശം.. സംഗതി വൈറലാണ്

'വ്യക്തിപരമായി അറിയാവുന്നവർ മുതൽ നേരിട്ട് കണ്ടിട്ടില്ലാത്തവർ വരെ തുല്യ അളവിൽ വീതിച്ച് നല്‍കിയ സ്‌നേഹത്തിനുമുന്നില്‍ ഞാന്‍ എന്നും താഴ്‌മയുള്ളവനായിരിക്കും. മുഖ്യമന്ത്രി മുതൽ എണ്ണമറ്റ നേതാക്കൾ വരെ. ശ്രീ, അമിതാഭ് ബച്ചന്‍, മോഹന്‍ലാല്‍, കമല്‍ഹാസന്‍ തുടങ്ങി നിരവധി അഭിനേതാക്കളും സാങ്കേതിക വിദഗ്‌ധരു മുള്‍പ്പെടെയുള്ള സിനിമാമേഖലയിലുള്ളവര്‍.

മാധ്യമപ്രവര്‍ത്തകരും പ്രസിദ്ധീകരണങ്ങളും ചാനലുകളും രാജ്യമൊട്ടാകെ സോഷ്യല്‍ മീഡിയ പേജുകളും, പ്രേക്ഷകരും, സിനിമാ പ്രേമികളും അവരുടെ സ്വന്തം ആഘോഷങ്ങൾ പങ്കുവയ്ക്കുകയും അവരുടെ സ്നേഹം എല്ലാ രൂപത്തിലും അറിയിക്കുകയും ചെയ്തു എന്നതാണ് എന്നെ ഏറ്റവുമേറെ സ്പർശിച്ചത്.

also read: 70 വയസ്സെന്നത് വിശ്വസിക്കാനായില്ല.... മമ്മൂട്ടിക്ക് സപ്‌തതി ആശംസയേകി ഉലകനായകൻ

ജന്മദിനം വലിയ രീതിയില്‍ ആഘോഷിക്കാന്‍ സാധാരണ മടിയുള്ള വ്യക്തിയാണ്. അറിയുന്നവരും അറിയാത്തവരുമായ ആളുകള്‍ എന്നെ സ്വന്തം കുടുംബാംഗത്തെപ്പോലെ കണ്ട് ഈ ദിവസം പ്രത്യേകതയുള്ളതാക്കി.

ഈ സമയത്താണ്, ഞാന്‍ അനുഗ്രഹിക്കപ്പെട്ടവനായി തോന്നുന്നത്. ആത്മാർഥമായ നന്ദിയും ലഭിച്ചതിന്‍റെ പലമടങ്ങ് സ്‍നേഹവും വിനയപൂര്‍വം പങ്കുവയ്ക്കുന്നു. കഴിയുന്നത്ര കാലം നിങ്ങളെ എന്‍റര്‍ടെയ്‌ന്‍ ചെയ്യിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. സ്നേഹവും പ്രാര്‍ഥനയും' - മമ്മൂട്ടി കുറിച്ചു.

Last Updated : Sep 7, 2021, 10:47 PM IST

ABOUT THE AUTHOR

...view details