'മലയാളസിനിമയുടെ സൈഡ് ബെഞ്ചിൽ ഇരിക്കാനാണ് അന്നും ഇന്നും ആഗ്രഹം': മമ്മൂട്ടി - മമ്മുട്ടി
തിരുവനന്തപുരം കേസരി സ്മാരക ട്രസ്റ്റിൻ്റെ ഫിലിം ക്ലബ്ബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
mammu1
മലയാളസിനിമയുടെ സിംഹാസനത്തിൽ ഇരിക്കാനല്ല സൈഡ് ബെഞ്ചിൽ ഇരിക്കാനാണ് അന്നും ഇന്നും തനിക്ക് ആഗ്രഹമെന്ന് മലയാളത്തിൻ്റെ പ്രിയതാരം മമ്മൂട്ടി. സിംഹാസനങ്ങൾ ഒക്കെ വലിയ കാര്യങ്ങളാണ്, താൻ അതിന് യോഗ്യനല്ലെന്നും മമ്മൂട്ടി പറഞ്ഞു. തിരുവനന്തപുരം കേസരി സ്മാരക ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഫിലിം ക്ലബ്ബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
ഒഴിഞ്ഞുകിടക്കുന്ന നടൻ സത്യൻ്റെ സിംഹാസനത്തിന് യോഗ്യനായ നടൻ എന്ന വിശേഷണത്തിന് ആയിരുന്നു മമ്മൂട്ടിയുടെ മറുപടി. ''ഞാൻ അഭിനയം തുടങ്ങിയ കാലത്ത് എല്ലാവരും എന്നോട് ഇങ്ങനെ പറഞ്ഞിരുന്നു .എന്നാൽ അതിൽ പുളകം കൊണ്ടിരുന്നെങ്കിൽ ഇന്ന് കാണുന്ന നിലയിൽ എത്തില്ലായിരുന്നു'', മമ്മൂട്ടി പറഞ്ഞു.
Last Updated : Feb 13, 2019, 3:53 PM IST