ജീവകാരുണ്യ പ്രവർത്തനത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്ന മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷന്‍റെ വിദ്യാമൃതം പദ്ധതിക്ക് തിരുവനന്തപുരം ജില്ലയിൽ തുടക്കമായി. ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന നിർധനരായ വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ നൽകുകയാണ് വിദ്യാമൃതം പദ്ധതിയുടെ ലക്ഷ്യം. വള്ളക്കടവ് യത്തീംഖാനയിൽ വച്ചാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.
വിദ്യാർഥികൾക്ക് സ്‌മാർട് ഫോൺ; മമ്മൂട്ടിയുടെ പദ്ധതിക്ക് തുടക്കമായി
തിരുവനന്തപുരം വള്ളക്കടവ് യത്തീംഖാനയിൽ വച്ചാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.
മമ്മൂട്ടിയുടെ വിദ്യാമൃതം പദ്ധതിക്ക് തുടക്കമായി
Also Read: മനസില്‍ മാത്രമല്ല, വീട് നിറയെ റഫിയുടെ പാട്ടോർമകൾ, കോയ റേഡിയോ കോയക്കയായ കഥ
മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്‍റര്‍നഷാണലിന്‍റെ പിന്തുണയോടെയാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി വെറുതെയിരിക്കുന്ന ഉപയോഗ യോഗ്യമായ മൊബൈലുകള്‍ ആളുകള്‍ ഇത്തരം ഉപകരണങ്ങള്‍ ലഭിക്കാത്ത കുട്ടികള്‍ക്ക് കൈമാറണമെന്ന് മമ്മൂട്ടി സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചിരുന്നു.