Mamitha Baiju with Surya: 'സൂപ്പര്‍ ശരണ്യ'യിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച മമിത ബൈജു തമിഴകത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യക്കൊപ്പമാണ് മമിത ബൈജു തമിഴകത്തെത്തുന്നത്. മമിത ബൈജു ചിത്രത്തിന്‍റെ ഭാഗമായ വിവരം ട്വിറ്ററിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
Surya 41 location still: മമിത ബൈജു ഉള്‍പ്പടെ സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. നാടന്‍ ലുക്കിലാണ് അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രത്തില്‍ മമിത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സൂര്യയുടെ സഹോദരിയായാണ് ചിത്രത്തില്‍ മമിത വേഷമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Surya Bala team up: 18 വര്‍ഷത്തിന് ശേഷം സൂര്യയും ബാലയും ഒന്നിക്കുന്ന പേരിടാത്ത ചിത്രത്തിലാണ് മമിത തമിഴില്‍ അരങ്ങേറുന്നത്. 'പിതാമഹനി'ലാണ് സൂര്യയും ബാലയും ഇതിന് മുമ്പ് ഒന്നിച്ചെത്തിയത്. സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചു.