സൂപ്പർസ്റ്റാറിന്‍റെ ബ്രഹ്മാണ്ഡ ചിത്രത്തിന് ഇനി വെറും അഞ്ച് നാൾ കൂടി. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്‍റെ പ്രൊമോ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. മാമാങ്കത്തിന്‍റെ ചിത്രീകരണ വീഡിയോയാണ് പ്രൊമോയിൽ ഉള്ളത്. ആരാധകരെ ആവേശം കൊള്ളിക്കാൻ ചിത്രത്തിലെ സംഘട്ടനരംഗങ്ങളും ഗാനങ്ങളുടെ ചിത്രീകരണവും മമ്മൂട്ടിയുടെയും ഉണ്ണി മുകുന്ദന്‍റെയും അച്ചുതന്‍റെയുമൊക്കെ സ്റ്റൈലിഷ് രംഗങ്ങളും പ്രൊമോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചരിത്രത്തിന്‍റെ ആവേശവുമായി പ്രോമൊ ഗാനം; ഇനി മാമാങ്കത്തിനായി കാത്തിരിക്കാം - Mammootty Mamngam film
മാമാങ്കത്തിന്‍റെ മേക്കിങ് വീഡിയോയാണ് പ്രോമൊ ഗാനത്തിലുള്ളത്. ചിത്രം ഈ മാസം 12നെത്തും.
റഫീക്ക് അഹമ്മദും അജയ് ഗോപാലുമാണ് ഗാനരചന. എം. ജയചന്ദ്രൻറെ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നു. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഉത്സവമാകും മാമാങ്കം. അധികാരക്കൊതിയുടെയും ചുടുരക്തം മണക്കുന്ന പ്രതികാരത്തിന്‍റെയും നാല് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കഥ വെള്ളിത്തിരയിൽ ദൃശ്യവിരുന്നൊരുക്കുന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ശ്യാം കൗശലും എഡിറ്റിങ് രാജ മുഹമ്മദുമാണ് ചെയ്‌തിരിക്കുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളി നിർമിക്കുന്ന ചിത്രം മലയാളത്തില്‍ ഇതു വരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും ചിലവേറിയ സിനിമ കൂടിയാണ്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാൻ, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങി വമ്പൻ താരനിരയാണ് മാമാങ്കത്തിൽ അണിനിരക്കുന്നത്.