കേരളം

kerala

ETV Bharat / sitara

ആകാംക്ഷ ഇരട്ടിപ്പിച്ച് 'മാമാങ്കം' ഫസ്റ്റ് ലുക്ക് - mammooty new movie mamangam

സിനിമാ ലോകവും മമ്മൂട്ടി ആരാധകരും ഒരു പോലെ കാത്തരിക്കുന്ന ചിത്രമാണ് മാമാങ്കം.

ആകാംക്ഷ ഇരട്ടിപ്പിച്ച് 'മാമാങ്കം' ഫസ്റ്റ് ലുക്ക്

By

Published : Jun 8, 2019, 11:43 AM IST

മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'മാമാങ്ക'ത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി തന്നെയാണ് തന്‍റെ ഔദ്യോഗിക പേജിലൂടെ പോസ്റ്റർ ആരാധകർക്കായി പങ്കുവച്ചത്.

2009ല്‍ ഇറങ്ങിയ പഴശ്ശിരാജക്ക് ശേഷം ഇതാദ്യമായാണ് മമ്മൂട്ടി ഒരു പിരീഡ് ഫിലിമില്‍ അഭിനയിക്കുന്നത്. 12 വർഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മാഘമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്‍റെയും ചാവേറായി പൊരുതിമരിക്കാൻ വിധിക്കപ്പെട്ട യോദ്ധാക്കളുടെയും കഥയാണ് ചിത്രം പറയുന്നത്.

മാമാങ്കം ഫസ്റ്റ് ലുക്ക്

തുടക്കം മുതല്‍ തന്നെ വിവാദങ്ങളാലും കഥയുടെ പ്രത്യേകത കൊണ്ടും ചിത്രം വാർത്തകളില്‍ നിറഞ്ഞിരുന്നു. നവാഗതനായ സജീവ് എസ് പിള്ളയുടെ സംവിധാനത്തില്‍ ആരംഭിച്ച ചിത്രം നിർമ്മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയില്‍പ്പെട്ടതോടെ എം പത്മകുമാർ ഏറ്റെടുക്കുകയായിരുന്നു. 50 കോടിയോളം മുതല്‍ മുടക്കില്‍ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കാവ്യാ ഫിലിംസിന്‍റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ്.

ABOUT THE AUTHOR

...view details