കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തില്‍ നടി മല്ലിക സുകുമാരന്‍റെ തിരുവനന്തപുരത്തെ വീട്ടിലും വെള്ളം കയറിയിരുന്നു. എന്നാല്‍ ഈ വർഷവും മഴ കനത്തതോടെ മകന്‍ പൃഥ്വിരാജ് തനിക്ക് തന്ന മുന്നറിയിപ്പിനെക്കുറിച്ച് പറയുകയാണ് മല്ലിക സുകുമാരന്‍.
അമ്മേ, വേഗം മാറിക്കോളൂ, അല്ലെങ്കില്‍ ചെമ്പില്‍ കയറി പോകേണ്ടിവരും'; മഴ കനത്തപ്പോള്‍ പൃഥ്വിരാജ് പറഞ്ഞത് - മല്ലിക സുകുമാരൻ
ഒരു മാധ്യമത്തില്‍ എഴുതിയ ഓര്‍മക്കുറിപ്പിലാണ് മല്ലിക മകന്‍റെ ഓര്‍മപ്പെടുത്തലിനെക്കുറിച്ച് പറഞ്ഞത്
വീട്ടില്‍ നിന്ന് വേഗം മാറണമെന്നും അല്ലെങ്കില്‍ ചെമ്പില്‍ കയറി പോകേണ്ടിവരും എന്നുമാണ് പൃഥ്വിരാജ് അമ്മയെ വിളിച്ച് പറഞ്ഞത്. ഒരു മാധ്യമത്തില്‍ എഴുതിയ ഓര്‍മക്കുറിപ്പിലാണ് മല്ലിക മകന്‍റെ ഓര്‍മപ്പെടുത്തലിനെക്കുറിച്ച് പറഞ്ഞത്. ചൊവ്വാഴ്ച രാത്രി പൃഥ്വി വിളിച്ച് പറഞ്ഞു. 'അമ്മേ, നെയ്യാറും അരുവിക്കരയും തുറന്നിട്ടുണ്ട്. വേഗം മാറിക്കോളൂ, അല്ലെങ്കില്‍ ചെമ്പില്‍ കയറി പോകേണ്ടി വരും'. ഒന്ന് പേടിപ്പിക്കാതിരിയെടാ.. എന്ന് പറഞ്ഞാണ് ഞാന്‍ ഫോണ്‍ വച്ചത്', മല്ലിക പറഞ്ഞു.
കഴിഞ്ഞ വര്‍ഷം വീട്ടില്‍ വെള്ളം കയറിയതിനെ തുടർന്ന് വലിയ ചെമ്പിലിരുത്തി രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന മല്ലികയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി പേർ ചിത്രങ്ങളെ പരിഹസിച്ച് കൊണ്ട് അന്ന് രംഗത്തെത്തി. പൃഥ്വിരാജിന്‍റെ ലംബോര്‍ഗിനിയും കേരളത്തിലെ റോഡുകളുടെ ദയനീയാവസ്ഥയെ കുറിച്ചും മല്ലിക നടത്തിയ പരാമർശമായിരുന്നു അതിന് കാരണം.