കേരളം

kerala

ETV Bharat / sitara

അനൂ...ഞാൻ സുല്ലിട്ടൂ...; മലയാള ചിത്രം 'സുല്ല്' ട്രെയിലര്‍ - sullu trailer latest news

ജനമൈത്രിക്ക് ശേഷം ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്‌പിരിമെന്‍സിന്‍റെ ബാനറിലിൽ നവാഗതനായ വിഷ്‌ണു ഭരദ്വാജാണ് 'സുല്ല്' സംവിധാനം ചെയ്‌തിരിക്കുന്നത്.

മലയാള ചിത്രം 'സുല്ല്'

By

Published : Oct 26, 2019, 9:47 PM IST

ജിത്തുവിനെ കണ്ടോ? ഒരു എട്ടു വയസ്സുകാരൻ അലമാരക്കുളളിൽപ്പെടുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് നവാഗതനായ വിഷ്‌ണു ഭരദ്വാജ് സംവിധാനം ചെയ്യുന്ന ചിത്രം 'സുല്ല്' പറയുന്നത്. വമ്പൻ താരനിരയില്ലാതെ ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്‌പിരിമെന്‍സിന്‍റെ ബാനറില്‍ വിജയ് ബാബു നിർമിക്കുന്ന സുല്ലിന്‍റെ ട്രെയിലർ പുറത്തിറങ്ങി.

ഒരു ത്രില്ലർ പടമായിരിക്കും സുല്ലെന്നാണ് ട്രെയിലർ വ്യക്തമാക്കുന്നത്. മാസ്റ്റര്‍ വാസുദേവാണ് എട്ടു വയസ്സുകാരനായ ജിത്തുവായെത്തുന്നത്. കുറഞ്ഞ നിര്‍മാണച്ചെലവിലൊരുങ്ങുന്ന സുല്ലിന്‍റെ എഡിറ്റർ സ്റ്റീഫന്‍ മാത്യുവാണ്. സ്റ്റിജിന്‍ സ്റ്റാര്‍വ്യൂ ആദ്യമായി ഛായാഗ്രാഹകനായി എത്തുന്ന ചിത്രം അഭിനേതാക്കളിലും അണിയറ പ്രവർത്തകരിലും കൂടുതലായും പുതുമുഖങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്ത മാസം 14ന് സുല്ല് തീയറ്ററുകളിലെത്തും.

ABOUT THE AUTHOR

...view details