നിമിഷ സജയൻ, രജീഷ വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിധു വിൻസെന്‍റ് സംവിധാനം ചെയ്യുന്ന 'സ്റ്റാന്‍റ് അപ്പ്' ഈ മാസം 13ന് തിയേറ്ററിലെത്തും . നിരവധി രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ മാൻഹോളിന് ശേഷം വിധു വിൻസെന്‍റ് സംവിധാനം ചെയ്യുന്ന നായിക പ്രാധാന്യമുള്ള ചിത്രത്തിൽ പ്രണയം ഉണ്ടാക്കുന്ന സംഘർഷാവസ്ഥകളെ ചിത്രീകരിക്കുന്നു. പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന സ്റ്റാന്‍റ് അപ്പിൽ ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള വ്യത്യസ്‌തവും വെെവിധ്യവുമായ കഥാപാത്രങ്ങളെയാണ് നിമിഷ സജയനും രജീഷ വിജയനും അവതരിപ്പിക്കുന്നത്.
സൗഹൃദവും സംഘർഷവും കോർത്തിണക്കി സ്റ്റാന്‍റ് അപ്പ്; പതിമൂന്നിന് തിയേറ്ററിലെത്തും - Nimisha sajayan
പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന സ്റ്റാന്‍റ് അപ്പിൽ ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള വ്യത്യസ്‌തവും വെെവിധ്യവുമായ കഥാപാത്രങ്ങളെയാണ് നിമിഷ സജയനും രജീഷ വിജയനും അവതരിപ്പിക്കുന്നത്.
സ്റ്റാന്‍റ് അപ്പ്
അർജ്ജുൻ അശോകൻ, വെങ്കിടേഷ്, ജൂനൈസ്, നിസ്‌താർ അഹമ്മദ്, സുനിൽ സുഖദ, സജിത മഠത്തിൽ, സീമ, ദിവ്യ ഗോപിനാഥ്, സേതു ലക്ഷ്മിയമ്മ, ജോളി ചിറയത്ത് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്‍റോ ജോസഫ്, ബി.ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ടോബിൻ തോമസാണ്. ഉമേശ് ഓമനക്കുട്ടനാണ് കഥയും തിരക്കഥയും. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് വർക്കിയാണ് .