കേരളം

kerala

ETV Bharat / sitara

ടൊവിനോ തോമസ് കൊവിഡ് മുക്തനായി - ടൊവിനോ തോമസ് കൊറോണ വാർത്ത

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

1
1

By

Published : Apr 22, 2021, 3:45 PM IST

നടൻ ടൊവിനോ തോമസിന് കൊവിഡ് ഭേദമായി. പരിശോധനാ ഫലം നെഗറ്റീവ് ആയെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാതെ മുന്നോട്ട് പോകാൻ കഴിയുന്നതിൽ ഭാഗ്യവാനാണെന്നും താരം അറിയിച്ചു.

'എന്റെ പരിശോധന ഫലം നെഗറ്റീവായി. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഞാൻ ഇപ്പോൾ സുഖമായിരിക്കുന്നു. എങ്കിലും കൊവിഡ് ഭേദമായ ശേഷം മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലാത്തതിൽ ഞാൻ ഭാഗ്യവാനാണ്. എല്ലാവരുടെയും കാര്യം അങ്ങനെയല്ലെന്ന് അറിയുക. അതിനാൽ ദയവായി എല്ലാവരും സൂക്ഷിക്കുക. സുരക്ഷിതരായി ഇരിക്കുക'- ടൊവിനോ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

ഈ മാസം 15നാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ടൊവിനോ ക്വാറന്റൈനിൽ പ്രവേശിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details